അരൂക്കുറ്റി സെൻ്റ് ജേക്കബ് പള്ളിയിൽ തിരുവോസ്തിയെ അവഹേളിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം : കെസിവൈഎം ലാറ്റിൻ

അരൂക്കുറ്റി സെൻ്റ് ജേക്കബ്
പള്ളിയിൽ തിരുവോസ്തിയെ
അവഹേളിച്ചവരെ കണ്ടെത്തി
മാതൃകാപരമായി ശിക്ഷിക്കണം
: കെസിവൈഎം ലാറ്റിൻ.
കൊച്ചി : അരൂക്കുറ്റി കൊമ്പനാമുറി സെൻ്റ്.ജേക്കബ് പള്ളിയിൽ സക്രാരി കുത്തി തുറന്ന് തിരുവോസ്തി അടക്കം ചെയ്ത കാസ കവർന്ന് സമീപത്തെ പുഴയോട് ചേർന്ന ചതുപ്പുസ്ഥലത്തെറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതിയും, കെസിവൈഎം വരാപ്പുഴ അതിരൂപത, കെസിവൈ എം കൊച്ചി, കോട്ടപ്പുറം, ആലപ്പുഴ,രൂപതകൾ സംയുക്തമായി പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു.
കെസിവൈഎം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് ഷൈജു റോബിന്റെ അധ്യക്ഷതയിൽ
എറണാകുളം വഞ്ചി സ്ക്വയറിൽ ചേർന്ന പ്രതിഷേധ സംഗമം കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു.
അരൂക്കുറ്റി ദേവാലയത്തിൽ നടന്നത് സമാധാനമായി ജീവിക്കുന്ന സമൂഹത്തിന്റെ മതസൗഹാർദ്ദം തകർക്കാൻ ഉതകുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കെസിവൈഎം ലാറ്റിൻ ആവശ്യപ്പെട്ടു. കെ.ആർ. എൽ.സി.സി. മുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജ്,കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, കെസിവൈഎം ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഡോ.ജിജു ജോർജ് അറക്കത്തറ , സംസ്ഥാന അനിമേറ്റർ സി. നോർബർട്ട,സംസ്ഥാന ജനറൽ സെക്രട്ടറി ജിജോ ജോൺ പുത്തൻവീട്ടിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് സെൽജൻ കുറുപ്പശ്ശേരി, സ്റ്റെഫി ചാൾസ്, സംസ്ഥാന സെക്രട്ടറി ജിൻസൺ, വിവിധ രൂപത പ്രതിനിധികൾ,
തുടങ്ങിയവർ പ്രസംഗിച്ചു.
Related
Related Articles
ബഹു: ആന്റണി വാലുങ്കൽ അച്ചന് ഡോക്ടറേറ്റ്.
ബഹു: ആന്റണി വാലുങ്കൽ അച്ചന് ഡോക്ടറേറ്റ്. കൊച്ചി : ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, വല്ലാർപാടം ബസിലിക്കയുടെ പ്രിയങ്കരനായ റെക്ടർ
കെഎൽസിഎ വരാപ്പുഴ അതിരൂപത ജനറൽ കൗൺസിൽ സംഘടിപ്പിച്ചു
കെഎൽസിഎ വരാപ്പുഴ അതിരൂപത ജനറൽ കൗൺസിൽ സംഘടിപ്പിച്ചു. എറണാകുളം: സി.ജെ.പോൾ (പ്രസിഡൻ്റ്), റോയ് പാളയത്തിൽ (ജനറൽ സെക്രട്ടറി), പൗലോസ് എൻ.ജെ.(ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ കെഎൽസിഎ വരാപ്പുഴ
വിശുദ്ധ മദർ തെരേസ അനുസ്മരണ ദിനം കൊണ്ടാടി
വിശുദ്ധ മദർ തെരേസ അനുസ്മരണ ദിനം കൊണ്ടാടി കൊച്ചി : കെ.സി.വൈ.എം ചരിയംതുരുത്തിൻ്റെ നേതൃത്വത്തിൽ അഗതികളുടെ ആശ്രയമായി നില കൊണ്ട വിശുദ്ധ മദർ തെരേസയുടെ അനുസ്മരണ