അവരെല്ലാവരും ഒന്നായിരിക്കട്ടെ: ഇന്ത്യൻ മെത്രാൻസംഘവും സഭൈക്യവും.

അവരെല്ലാവരും

ഒന്നായിരിക്കട്ടെ: ഇന്ത്യൻ

മെത്രാൻസംഘവും

സഭൈക്യവും.

 
വത്തിക്കാന്‍  : ക്രൈസ്തവസഭൈക്യത്തിനായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി ഭാരതകത്തോലിക്കാ മെത്രാൻസംഘം.

രാജ്യത്തെ വിവിധ ക്രൈസ്തവസമൂഹങ്ങൾ തമ്മിലുള്ള മെച്ചപ്പെട്ട ആശയവിനിമയവും സമ്പർക്കവും ലക്ഷ്യമാക്കി, “അവരെല്ലാവരും ഒന്നായിരിക്കട്ടെ” എന്ന തലക്കെട്ടോടെ ഭാരത കത്തോലിക്കാ മെത്രാൻസംഘം (Conference of Catholic Bishops of India – CCBI) തയ്യാറാക്കിയ, 322 പേജുകൾ ഉള്ള പുതിയ ഒരു പുസ്തകം 

ഓഗസ്റ്റ് 31-ന്, ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് ലെയോപോൾദോ ജിറെല്ലി (Leopoldo Girelli), ഡൽഹിയിൽ പ്രകാശനം ചെയ്തു.

രണ്ടാം വത്തിക്കാൻ കൗൺസിൽ മുന്നോട്ടുവച്ച, ക്രൈസ്തവർ തമ്മിലുള്ള ഐക്യത്തിനായുള്ള അഭ്യർത്ഥനയെ എടുത്തുപറഞ്ഞ അപ്പസ്തോലിക നൂൺഷ്യോ, വിശ്വാസികളെ പ്രാർത്ഥനയ്ക്കും പരസ്പര സംഭാഷണത്തിനും ആഹ്വാനം ചെയ്തു. സഭൈക്യവുമായി യോജിച്ചുപോകുന്ന ഒരു പരിശീലനരീതി ഭാരതത്തിലെ എല്ലാ ക്രസ്തവസഭകളിലും ഉണ്ടാകണമെന്നും, അങ്ങനെ എല്ലാ ജനതകളുടെയും ഇടയിൽ ഐക്യത്തിന്റെ സാക്ഷ്യം നൽകാൻ ക്രൈസ്തവർക്ക് സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിൽ പങ്കെടുത്ത ഡൽഹി ആർച്ച്ബിഷപ് അനിൽ തോമസ് ജോസഫ് കൂട്ടോ, പുതിയ ഈ പുസ്തകം ഒഴിച്ചുകൂടാനാവാത്തതും വളരെ ഉപയോഗപ്രദമാണെന്നും അഭിപ്രായപ്പെടുകയും, ഇന്ത്യയിൽ എക്യൂമെനിസം നല്ല രീതിയിൽ പോകണമെങ്കിൽ, സർവകലാശാലകളിലും സെമിനാരികളിലും, മതപരമായ വിദ്യാഭ്യാസം നൽകുന്ന ഭവനങ്ങളിലും നൽകുന്ന ദൈവശാസ്ത്രവിദ്യാഭ്യാസത്തിനും വിദ്യാർത്ഥികളുടെ പരിശീലനത്തിനും സഭൈക്യത്തിനായുള്ള ഒരു പ്രേരണാസ്വഭാവം ഉണ്ടാകണമെന്ന് പറയുകയും ചെയ്തു.

പുസ്തകത്തിന്റെ പ്രകാശനചടങ്ങിൽ ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര, ഇന്ത്യയിലെ മെത്തഡിസ്റ് സഭാമെത്രാൻ ബിഷപ് സുബോധ് സി. മണ്ഡൽ, ഈസ്റ്റേൺ ചുര്ച്ച് ഓഫ് ബിലീവേഴ്‌സ് മെത്രാൻ ബിഷപ് ജോൺ മോർ ഇറേനിയൂസ് എന്നിവരും പങ്കെടുത്തിരുന്നു.


Related Articles

വിശ്വാസത്തിന്റെ പ്രകടനമായ കാരുണ്യപ്രവൃത്തികൾ തുടരുക: ഫ്രാൻസിസ് പാപ്പാ.

വിശ്വാസത്തിന്റെ പ്രകടനമായ കാരുണ്യപ്രവൃത്തികൾ തുടരുക: ഫ്രാൻസിസ് പാപ്പാ.   വത്തിക്കാന്‍ സിറ്റി:  കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ സേവനമനുഷ്ഠിക്കുന്ന ചില ജീവകാരുണ്യപ്രവർത്തകസംഘടനകളുടെ പ്രതിനിധികളെ അവിടുത്തെ നൂൺഷിയേച്ചറിൽ സ്വീകരിച്ച പാപ്പാ,

ക്രിസ്തു വര്‍ഷം 2025: ജൂബിലി വര്‍ഷാചരണത്തിന് ഒരുക്കമായി വത്തിക്കാന്‍ ലോഗോ പ്രകാശനം ചെയ്തു

ക്രിസ്തു വര്‍ഷം 2025: ജൂബിലി വര്‍ഷാചരണത്തിന് ഒരുക്കമായി വത്തിക്കാന്‍ ലോഗോ പ്രകാശനം ചെയ്തു     വത്തിക്കാന്‍ : കാല്‍ നൂറ്റാണ്ടിന് ശേഷം സാര്‍വത്രിക സഭ 2025-ല്‍

പാപ്പാ: അനുകമ്പയുടെയും ആർദ്രതയുടെയും തിരുനാളാണ് ക്രിസ്തുമസ്

2021ൽ വത്തിക്കാനിൽ സ്ഥാപിക്കപ്പെട്ട ക്രിസ്തുമസ് മരം പാപ്പാ: അനുകമ്പയുടെയും ആർദ്രതയുടെയും തിരുനാളാണ് ക്രിസ്തുമസ്  വത്തിക്കാ൯: 2021 നവംബർ 22-ആം തിയതി തിങ്കളാഴ്ച്ച വത്തിക്കാനിൽ വിശുദ്ധ ക്ലമന്റീനാ ഹാളിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<