ആശയ വിനിമയം കുടുംബ ബന്ധങ്ങൾക്ക് അനിവാര്യം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
ആശയ വിനിമയം
കുടുംബ
ബന്ധങ്ങൾക്ക്
അനിവാര്യം
ആർച്ച് ബിഷപ്പ് ഡോ.
ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി : ഉത്തമമായ കുടുംബ ജീവിതത്തിന് ദമ്പതികൾ തമ്മിലുള്ള ആശയ വിനിമയം അനിവാര്യമാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. ആധുനിക കുടുംബ ജീവിതത്തിൽ ദമ്പതികൾ തമ്മിലുള്ള വ്യക്തിപരമായ ആശയ വിനിമയം കുറഞ്ഞു വരുന്നതായും കുടുംബ ജീവിതത്തിൽ അങ്ങേ അറ്റത്തെ വ്യക്തി കേന്ദ്രീകൃതവാദം വർദ്ധിച്ചു കൊണ്ടിരിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ഇത് കുടുംബ ബന്ധങ്ങളിൽ വ്യാപകമായ അനിശ്ചിതത്വവും സംശയവും വളർത്തുന്നു. എറണാകുളം പാപ്പാളിഹാളിൽ നടന്ന വരാപ്പുഴ അതിരൂപത ജൂബിലി ദമ്പതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദമ്പതികൾ വിവാഹഉടമ്പടി നവീകരിക്കുകയും ആർച്ച് ബിഷപ്പും, ചാൻസിലർ ഫാ. എബിജിൻ അറയ്ക്കലും ഉപഹാരം നൽകി അവരെ ആദരിക്കുകയും ചെയ്തു. ഫാ. ജേക്കബ് മഞ്ഞളി ദമ്പതികൾക്ക് ക്ലാസ് നയിച്ചു. വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ.പോൾസൺ സിമേന്തി അദ്ധ്യക്ഷത വഹിച്ചു. ബി.സി.സി ഡയറക്ടർ ഫാ. ആന്റണി അറക്കൽ, ഫാമിലി കമ്മീഷൻ സെക്രട്ടറി ശ്രീ. ജോൺസൺ പള്ളത്തുശ്ശേരി, കൺവീനർ ശ്രീ. റോയ് പാളയത്തിൽ, സിസ്റ്റർ ജോസഫിൻ എന്നിവർ പ്രസംഗിച്ചു
കോവിഡ് പ്രോട്ടോകോൾ പ്രകാരം ഈ വർഷം 3 ഘട്ടങ്ങളായാണ് ദമ്പതി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. 2 ഉം 3 ഉം ഘട്ടങ്ങൾ 19-ാം തീയതി ഞായറാഴ്ച രാവിലെയും ഉച്ചയ്ക്കും ആയി കച്ചേരിപ്പടി ആശീർഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.
Related
Related Articles
ചരിത്രമ്യൂസിയം -തിരുത്തൽ വരുത്താതെ മുന്നോട്ട് പോകരുത് എന്നാവശ്യപ്പെട്ട് കത്ത് നൽകി.
കൊച്ചി : എറണാകുളം ജില്ലാ പൈതൃക മ്യൂസിയം – ബാസ്റ്റ്യൻ ബംഗ്ലാവിൽ പുരാവസ്തു വകുപ്പ് നവീകരിക്കുന്ന മ്യൂസിയത്തിൽ മത്തേവൂസ് പാതിരിയുടെ സംഭാവനകൾ തിരസ്കരിക്കരുത് എന്നാവശ്യപ്പെട്ട് അധികാരികൾക്ക് കത്ത്
ചരിത്രമുറങ്ങുന്ന സ്മരണകളുളള ഈ കുടീരം വേറിട്ട് നിൽക്കും #Chev.L.M_Paily
ചരിത്രമുറങ്ങുന്ന സ്മരണകളുളള ഈ കുടീരം വേറിട്ട് നിൽക്കും #Chev.L.M.Paily കൊച്ചി : കേരള സമൂഹത്തിന് മറക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തിയാണ് ഗ്രാൻഡ് ഷെവലിയാർ എൽ. എം. പൈലി.
ടോയ്ക്കത്തോൺ 2021 വേദിയാകാനൊരുങ്ങി എറണാകുളം സെൻറ് ആൽബർട്സ് കോളേജ്
ടോയ്ക്കത്തോൺ 2021 വേദിയാകാനൊരുങ്ങി എറണാകുളം സെൻറ്. ആൽബർട്സ് കോളേജ്… കൊച്ചി: പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ഭാരതത്തിന്റെ തനതായ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ