ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജിന് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം:
ഐസാറ്റ് എഞ്ചിനീയറിംഗ്
കോളേജിന് നാഷണൽ ബോർഡ്
ഓഫ് അക്രഡിറ്റേഷന്റെ
അംഗീകാരം:
കളമശ്ശേരി: വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജ് ആയ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ നൽക്കുന്ന അംഗീകാരം ലഭിച്ചു. സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിനാണ് അംഗീകാരം ലഭിച്ചത്. കോളേജുകളിലും സർവ്വകലാശാലകളിലും – ബിരുദ, ബിരുദാനന്തര തലങ്ങളിൽ – സാങ്കേതിക വിദ്യാഭ്യാസത്തിലെ മികവ് പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് എൻബിഎയുടെ അക്രഡിറ്റേഷന്റെ ലക്ഷ്യം. NBA അക്രഡിറ്റേഷൻ പ്രക്രിയയിലൂടെ നൽകുന്ന ഗുണനിലവാരത്തിന്റെ ബാഹ്യ പരിശോധനയിൽ നിന്ന് സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ, തൊഴിലുടമകൾ, പൊതുജനങ്ങൾ എന്നിവയെല്ലാം പ്രയോജനപ്പെടുന്നു. ഗ്ലോബൽ എഡ്യൂക്കേഷന്റെയും തൊഴിൽ അവസരങ്ങളുടെയും പ്രയോജനം കുട്ടികൾക്കു ലഭിക്കുന്നതിൽ അക്ക്രഡിറ്റേഷൻ അംഗീകാരത്തിനു വലിയ പങ്കുവഹിക്കാനാകും എന്നു പ്രിൻസിപ്പൽ Dr. എസ്. ജോസ് അറിയിച്ചു. ഐസാറ്റിലെ രണ്ടു ഡിപ്പാർട്മെന്റ് കൂടി അക്ക്രഡിറ്റേഷനായി പ്രീക്വാളിഫിക്കേഷൻ നേടിയിട്ടുണ്ട്. 2024 ഓട് കൂടി എല്ലാ ബ്രാഞ്ചുകളും അക്രഡിറ്റേഷൻ നേടുമെന്നും കോളേജിന്റെ നിലവാരം ആഗോള തലത്തിൽ ഉയർത്താൻ ആകുമെന്നും മാനേജർ ഫ.ഡെന്നി മാത്യു പെരിങ്ങാട്ട് പ്രത്യാശ പ്രകടിപ്പിച്ചു.
Related Articles
വരാപ്പുഴ അതിരൂപത തദ്ദേശാദരം
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന തദ്ദേശാദരം 2021 -അനുമോദനസംഗമം വരാപ്പുഴ ആർച്ച്ബിഷപ് മോസ്റ്റ് റവ.ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. അതിരൂപതാംഗങ്ങളായ
അൾത്താര ബാല സംഗമം സംഘടിപ്പിച്ചു
അൾത്താര ബാല സംഗമം സംഘടിപ്പിച്ചു. കൊച്ചി: വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലെയും അൾത്താര ബാലകരെയും സംഘടിപ്പിച്ചുകൊണ്ടുള്ള ഒരു സംഗമം ഡിസംബർ 9 ശനിയാഴ്ച സംഘടിപ്പിക്കുകയുണ്ടായി. 1564
വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കണം : ഫാ. എബിജിൻ അറക്കൽ
വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കണം : ഫാ. എബിജിൻ അറക്കൽ കൊച്ചി : വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കണം എന്ന് വരാപ്പുഴ അതിരൂപതാ ചാൻസിലർ പ്രസ്താവിച്ചു. പരിമിതമായ സാഹചര്യത്തിൽ ഓരോ