സ്വയമറിയുക ദൈവാശ്രയബോധം പുലർത്തുക : ഫ്രാൻസീസ് പാപ്പാ
സ്വയമറിയുക ദൈവാശ്രയബോധം
പുലർത്തുക : ഫ്രാൻസീസ് പാപ്പാ
വത്തിക്കാൻ : വ്യാഴാഴ്‌ച (11/08/22) കണ്ണിചേർത്ത ഫ്രാൻസീസ് പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്.
ദരിദ്രനെന്നും സ്വയംപര്യാപ്തനല്ലെന്നും തിരിച്ചറിയുന്നവൻ ദൈവത്തോടും അയൽക്കാരനോടും തുറവുള്ളവനായിരിക്കുമെന്നും “സ്വയം സമ്പന്നനും വിജയിയും സുരക്ഷിതനുമാണെന്ന് വിശ്വസിക്കുന്നവൻ, അവനവനെത്തന്നെ സകലത്തിൻറെയും അടിസ്ഥാനമാക്കുകയും ദൈവത്തിനും സഹോദരങ്ങൾക്കും മുന്നിൽ സ്വയം അടച്ചിടുകയും ചെയ്യുന്നു. അതേസമയം താൻ ദരിദ്രനും സ്വയംപര്യാപ്തനല്ലെന്നും തിരിച്ചറിയുന്നവൻ ദൈവത്തോടും അയൽക്കാരനോടും തുറവുള്ളവനായി നിലകൊള്ളും. അവൻ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു”.