വൈപ്പിൻ ഫൊറോനയിലെ 90 മതാദ്ധ്യാപകർ ICTC പൂർത്തിയാക്കി..
വൈപ്പിൻ ഫൊറോനയിലെ
90 മതാദ്ധ്യാപകർ
ICTC പൂർത്തിയാക്കി..
കൊച്ചി : മതാദ്ധ്യാപകരെ കൂടുതൽ മികവോടും തികഞ്ഞ ബോധ്യത്തോടും കൂടി മതബോധന ക്ലാസുകൾ നയിക്കുന്നതിന് പ്രാപ്തരാക്കുന്നതിൻ്റെ ഭാഗമായി വൈപ്പിൻ മേഖല മതബോധന കമ്മീഷൻ്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 13,14,15 തീയതികളിൽ സ്കൂൾ മുറ്റം വിയാസ് കോളേജിൽ വച്ച് നടത്തിയ ICTC കോഴ്സിൽ വൈപ്പിൻ ഫെറോനയിലെ 90 അദ്ധ്യാപകർ പങ്കെടുത്തു. വൈപ്പിൻ ഫൊറോന ഡയറക്ടർ റവ.ഫാ. ജെനിൻ ആൻറണി മരോട്ടിപ്പറമ്പിൽ, സെക്രട്ടറി എബി ജോൺസൺ, പ്രൊമോട്ടേഴ്‌സ്, ഫെറോന എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ കോഴ്‌സിന് നേതൃത്വം നൽകി.അതിരൂപത മതബോധന കമ്മീഷൻ ടീം കോഴ്‌സിലെ ക്ലാസുകൾ കൈകാര്യം ചെയ്തു. കോഴ്‌സിൽ പങ്കെടുത്ത 90 അദ്ധ്യാപകർക്ക് അതിരൂപത ഡയറക്ടർ റവ.ഫാ. വിൻസെന്റ് നടുവിലപ്പറമ്പിൽ സർട്ടിഫിക്കറ്റ് നൽകി..