എട്ടേക്കർ പള്ളി സുവർണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു.
എട്ടേക്കർ പള്ളി സുവർണ
ജൂബിലി സ്മരണിക പ്രകാശനം
ചെയ്തു.
കൊച്ചി : എടത്തല സെന്റ് ജൂഡ് ഇടവകയുടെ സുവർണ്ണ ജൂ ബിലിയോടനുബന്ധിച്ചു തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനം അഭിവന്ദ്യ തോമസ് ചക്കിയത്ത് പിതാവ് പ്രശസ്ത സിനിമ താരം ടിനി ടോമിന് നൽകികൊണ്ട് നിർവഹിച്ചു. ഇടവക വികാരി ഫാദർ റോക്കി കൊല്ലംപറമ്പിൽ സ്വാഗതവും ചീഫ് എഡിറ്റർ ഷാജി ജോർജ് നന്ദിയും രേഖപെടുത്തി.സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു നടത്തിയ ഫ്രീഡം ക്വിസ്സിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചവർക്ക് സമ്മാനവിതരണവും, മതബോധന വിദ്യാർത്ഥികളുടെ ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ ദേശാഭക്തിഗാന മത്സരവും സംഘടിപ്പിച്ചു.