ഒന്നാം ഫെറോന മതബോധന മേഖലാ ദിനം – IGNITE-2022. -m
ഒന്നാം ഫെറോന മതബോധന
മേഖലാ ദിനം – IGNITE-2022.
കൊച്ചി : ഒന്നാം ഫെറോന മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ 17/7/22 ന് സംഘടിപ്പിച്ച IGNITE-22 മേഖല ദിനാഘോഷം വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ റവ. ഫാ. വിൻസെന്റ് നടുവിലപ്പറമ്പിൽ ഉത്ഘാടനം ചെയ്തു. തേവര സെന്റ് ജോസഫ് ദൈവാലയത്തിൽ വെച്ച് നടന്ന ആഘോഷത്തിന് ഒന്നാം മേഖല ഡയറക്ടർ റവ. ഫാ. വില്യം ചാൾസ് തൈക്കൂട്ടത്തിൽ അധ്യക്ഷം വഹിച്ചു. സെന്റ് ജോസഫ് പള്ളി വികാരി റവ. ഫാ. ജോജി കുത്തുകാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊമോട്ടർ രാജേഷ്, അധ്യാപക പ്രതിനിധി സിജോയ് എന്നിവർ ആശംസ പ്രസംഗം നടത്തി. മേഖല കൺവീനർ ഡിലീഷ ജോൺ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ലിസ തോമസ് വാർഷിക റിപ്പോർട്ടും, ട്രെഷറർ ലിജിൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. റവ. ഫാ. വിബിൻ ചൂതംപറമ്പിൽ മതധ്യാപകർക്കായി ക്ലാസ്സ് നയിച്ചു. മതബോധന കമ്മീഷൻ സെക്രട്ടറി ജോസ്, പ്രൊമോട്ടർ സേവ്യർ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. പ്രൊമോട്ടർമാരായ ജോസഫ് ക്ലമന്റ്, സി. ആശ്രിത, സി. അതുല്യ, മേരി ഹസീന, അദ്ധ്യാപകരായ റെക്സ് ആന്റണി, റോമി പീറ്റർ, സിജോ, റോസി ജോർജ്, സ്മിത, തേവര യൂണിറ്റിലെ പി. ടി. എ. അംഗങ്ങൾ, അധ്യാപകർ ചടങ്ങിന് നേതൃത്വം നൽകി. മേഖലയിൽ 25 വർഷം സേവനം അനുഷ്ടിച്ച അദ്ധ്യാപകരായ ലീലാമ്മ, ജെസ്സി, സൈറസ്, റെക്സൺ,മേഖല ദിനത്തിന് പേര് നിർദ്ദേശിച്ച ജെസ്സി പോൾ ടീച്ചർ എന്നിവരെയും ആദരിച്ചു…
Related
Related Articles
ഡൽഹിയിലെ ക്രൈസ്തവ ദേവാലയം തകർത്ത സംഭവം രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് കളങ്കമേൽപ്പിക്കുന്നത്: ആർച്ച്ബിഷപ്പ് കളത്തിപറമ്പിൽ
ഡൽഹിയിലെ ക്രൈസ്തവ ദേവാലയം തകർത്ത സംഭവം രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് കളങ്കമേൽപ്പിക്കുന്നത്: ആർച്ച്ബിഷപ്പ് കളത്തിപറമ്പിൽ കൊച്ചി: സീറോമലബാർ സഭയുടെ ഡൽഹി ഫരീദാബാദ് രൂപതയുടെ അന്ധേരിമോഡിലുള്ള ലിറ്റിൽ
വജ്ര ജൂബിലി നിറവില്‍ ഇഎസ്എസ്എസ്
വജ്ര ജൂബിലി നിറവില്‍ ഇഎസ്എസ്എസ് ‘നന്മയുടെ സമൃദ്ധമായ വിത്തുകള്‍ ദൈവം വിതച്ചുകൊണ്ടേയിരിക്കുന്നു’ – പോപ്പ് ഫ്രാന്‍സിസ് വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം
പുസ്തകം പ്രകാശനം ചെയ്തു.
പുസ്തകം പ്രകാശനം ചെയ്തു. കൊച്ചി :ക്യാൻസർ പിടിമുറുക്കിയപ്പോഴും ക്രിസ്തുവിന്റെ കൈകൾ മുറുകെ പിടിച്ച് പുഞ്ചിരിയോടെ മരണത്തിലേക്ക് നടന്നു നീങ്ങിയ അജ്ന എന്ന് യുവതിയുടെ ജീവിതം ദൈവ