അൽസാത്തി 2022′ – എട്ടേക്കർ തീർത്ഥാടന കേന്ദ്രത്തിൽ യുവജന ദിനാഘോഷം
അൽസാത്തി 2022′ – എട്ടേക്കർ
തീർത്ഥാടന കേന്ദ്രത്തിൽ
യുവജന ദിനാഘോഷം
ആലുവ : എട്ടേക്കർ തീർത്ഥാടന കേന്ദ്രത്തിൽ യുവജന ദിനാഘോഷം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ‘അൽസാ ത്തി 2022’ എന്ന പേരിൽ യുവജനങ്ങൾക്കുവേണ്ടിഏകദിന നേതൃത്വദിന ക്യാമ്പും സംഘടിപ്പിച്ചു.
വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. ഷിനോജ് റാഫേൽ യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു. എട്ടേക്കർ പള്ളി വികാരി ഫാ. റോക്കി കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. ഇടവകാംഗമായ സിനിമാ സംവിധായകൻ ആന്റോ ജോസിനെ ചടങ്ങിൽ ആദരിച്ചു. ഫാ. റോക്കി കൊല്ലംപറമ്പിൽ ഉപഹാരം നൽകി. കെസിവൈഎം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ജോർജ് ആശംസകൾ നേർന്നു. കേന്ദ്ര സമിതി ലീഡർ ശ്രീ. ബിജു മാതിരപ്പിള്ളി, യുവജന കൺവീനർ ശ്രീ. ലസ്ലി പുത്തൻ പുരക്കൽ, കെ സി വൈ എം പ്രസിഡന്റ് ശ്രീ. ബെൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു. കൃപാ ഭവൻ ഡയറക്ടർ ഫാ. ഡിബിൻ മംഗലത്ത് CMI, ഫാ. ജെയിംസ് കുന്തറ CMI, ഫാ. ഷിബിൻ മുട്ടം തോട്ടിൽ CMI, ഫാ. ജെയ്സൻ പറപ്പിള്ളി CMI, എന്നിവരുടെ നേതൃതത്തിൽ ഏക ദിന ക്യാംപ് നടത്തി. കേന്ദ്ര സമിതി ഭാരവാഹികൾ ക്യാംപിനുള്ള സഹായ സഹകരണങ്ങൾ നിർവ്വഹിച്ചു. എല്ലാവർക്കും സഹ വികാരി ഫാ. എബിൻ വിവേര നന്ദിയർപ്പിച്ചു. 86 യുവജനങ്ങൾ Camp ൽ പങ്കെടുത്തു.