കരനെല്ല് കൃഷി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു
കരനെല്ല് കൃഷി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.
കൊച്ചി : പൊറ്റക്കുഴി കാർഷിക സമിതി യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കര നെല്ല് കൃഷി പദ്ധതിയുടെ ഔദ്യോഗികമായ ഉത്ഘാടനം ശ്രീ. T. J. വിനോദ് MLA നിര്‍വഹിച്ചു. കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍ മുഖ്യാതിഥി ആയിരുന്നു. ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളി അധ്യക്ഷത വഹിച്ചു. കൗണ്‍സിലർ ശ്രീ. C. A. ഷക്കീര്‍, ശ്രീമതി. സെറിൻ ഫിലിപ്പ് അസി. ഡയറക്ടര്‍ കൃഷി വകുപ്പ്, ശ്രീ. രാജൻ കൃഷി ഓഫീസർ, ഫാ. ജോർജ്ജ് പുന്നക്കാട്ടുശ്ശേരി, അഡ്വ. സെറീന ജോർജ്ജ്, ശ്രീ. ജോർജ്ജ് ജോസഫ് പട്ടരുമഠത്തില്‍ എന്നിവർ പ്രസംഗിച്ചു. കാര്‍ഷിക സമിതി അംഗങ്ങള്‍ പങ്കെടുത്തു
Related
Related Articles
സ്കൂളുകളിൽ നിന്നും മൊബൈൽ ഫോൺ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം പൂർണമായും നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ്
വരാപ്പുഴ അതിരൂപതയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ.
വരാപ്പുഴ അതിരൂപതയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ. കൊച്ചി : മെയ് ദിനമായ ഇന്നലെ ( 01.05.22 )വരാപ്പുഴ അതിരൂപത അംഗങ്ങളായ 12 വൈദിക വിദ്യാർത്ഥികൾ പൗരോഹിത്യ വസ്ത്രം സ്വീകരിച്ചു.
ഡി പി വേൾഡ് – ഈ എസ് എസ് എസ് സെന്റർ ഫോർ ലേണിംഗ് ഉദ്ഘാടനം ചെയ്തു. എറണാകുളം : ഡി പി വേൾഡ് കൊച്ചിനും വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായി രൂപകൽപ്പന ചെയ്ത സെന്റർ ഫോർ ലേണിംഗ് എറണാകുളം എം പി ശ്രീ. ഹൈബി ഈഡൻ ഉദ്ഘാടനം നിർവ്വഹിച്ചു. സാധാരണക്കാരും തൊഴിൽ രഹിതരുമായ സ്ത്രീകൾക്ക് വേണ്ടി പേപ്പർ ബാഗ്/ എൽ ഈ ഡി ബൾബുകൾ എന്നിവയുടെ നിർമ്മാണം തയ്യൽ /എംബ്രോയ്ഡറി പരിശീലനം നൽകുകയും തൊഴിൽ സാധ്യതകൾ തുറന്നു കൊടുക്കുകയും ചെയ്യുക എന്നതാണ് ഈ സംരഭ ത്തിന്റെ ലക്ഷ്യം. ഏപ്രിൽ മാസത്തിൽ തൊഴിൽ പരിശീലന പരിപാടികൾ ആരംഭിക്കും. ഈ എസ് എസ് എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ, ഡി പി വേൾഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. പ്രവീൺ തോമസ് ജോസഫ്, വല്ലാർപാടം തീർത്ഥാടന കേന്ദ്രം റെക്ടർ ഫാദർ ആന്റണി വാലുങ്കൽ, ഡയറക്ടർ ഫാദർ മാർട്ടിൻ അഴിക്കകത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജിബിൻ ജോർജ് മാതിരപ്പിള്ളി എന്നിവർ പ്രസ്തുത പരിപാടിയിൽ സംസാരിച്ചു. എന്ന് Fr. Martin അഴിക്കകത്ത്.
ഡി പി വേൾഡ് – ഈ എസ് എസ് എസ് സെന്റർ ഫോർ ലേണിംഗ് ഉദ്ഘാടനം ചെയ്തു. കൊച്ചി : ഡി പി വേൾഡ് കൊച്ചിനും വരാപ്പുഴ