കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ കരുതൽ രണ്ടാംഘട്ട പദ്ധതിയുടെ ഉൽഘാടനം
കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ കരുതൽ
രണ്ടാംഘട്ട പദ്ധതിയുടെ ഉൽഘാടനം പാനായിക്കുളം ലിറ്റിൽ
ഫ്ലവർ ദൈവാലയത്തിൽ വച്ച് നടത്തി.
കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന കരുതൽ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനു ആവശ്യമായ പഠന ഉപകരണങ്ങൾ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ശ്രീ. ദീപു ജോസഫ് യൂത്ത് കമ്മീഷൻ ഡയറക്ടറും പാനായികുളം ഇടവ കാരിയുമായ ഫാ.ജിജു ക്ലീറ്റസ് തിയ്യാടിക്കും പാനായിക്കുളം യൂണിറ്റ് പ്രസിഡൻറ് അമൽ ജോസ്ഥിനും നൽകി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി മിമിൽ വർഗീസ് സ്വാഗതം ആശംസിച്ചു, സെക്രട്ടറി ജോർജ് രാജീവ് പാട്രിക്ക് ഏവർക്കും നന്ദി അർപ്പിച്ചു.സെക്രട്ടറിസ്മിത ആൻറണി, യൂണിറ്റ് സെക്രട്ടറി പ്രബീന മറ്റു യുവജന നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു
കെ.സി.വൈ.എം
വരാപ്പുഴ അതിരൂപത