കൂടത്തായി മരണ പരമ്പര കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും

കോഴിക്കോട്: താമരശേരി കൂടത്തായിയിൽ 6 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ പ്രതി ജോളിയെ പലപ്പോഴായി സഹായിച്ചിട്ടുള്ള പല വ്യക്തികളും ഉടൻ പിടിയിലായേക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.ഭർത്താവ് റോയ് തോമസിന്റെ മരണത്തിൽ പോലീസ് അന്വേഷണം ഒഴിവാക്കാൻ ജോളിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് കരുതുന്നു. അതേസമയം ജോളിയെ പലപ്പോഴായി സഹായിച്ചു എന്ന് സംശയിക്കുന്ന പ്രാദേശിക രാഷട്രീയ നേതാവിൽ നിന്നും  പൊലീസ് മൊഴിയെടുത്തു.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<