സഭാവാര്‍ത്തകള്‍ – * 20.10.24*

 സഭാവാര്‍ത്തകള്‍ – * 20.10.24*

സഭാവാര്‍ത്തകള്‍ – * 20.10.24*

വത്തിക്കാൻ വാർത്തകൾ 

ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥ ‘ഹോപ്പ്’ ജനുവരി 14നു പ്രസിദ്ധീകരിക്കും

വത്തിക്കാന്‍  : ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥാപരമായ ഓര്‍മ്മക്കുറിപ്പ് 2025 ജനുവരി 14നു പ്രസിദ്ധീകരിക്കും. ‘ഹോപ്പ്’ അഥവാ ‘പ്രതീക്ഷ’ എന്ന പേരിലാണ് ആത്മകഥ പ്രസിദ്ധീകരിക്കുക. തന്റെ ഈ ജീവിത പുസ്തകം പ്രതീക്ഷയുടെ ഒരു യാത്രയുടെ കഥയാണെന്നും തന്റെ കുടുംബത്തിന്റെയും ജനങ്ങളുടെയും ദൈവജനത്തിന്റെയും യാത്രയില്‍ നിന്ന് വേര്‍പെടുത്താന്‍ കഴിയാത്ത ഒരു യാത്രയാണിതെന്നും എല്ലാ പേജുകളിലും, എല്ലാ ഭാഗങ്ങളിലും, തന്നോടൊപ്പം യാത്ര ചെയ്തവരുടെ പുസ്തകം കൂടിയാണിതെന്നും ഫ്രാന്‍സിസ്  പാപ്പ പറഞ്ഞതായി റാന്‍ഡം ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഒരു മാര്‍പാപ്പ പ്രസിദ്ധീകരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ആത്മകഥയാണ് ‘ഹോപ്പ്’.

സമാധാനത്തിനായി പ്രാര്‍ത്ഥിക്കാനും പോരാടാനും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍  : ഒക്ടോബര്‍ 16 ബുധനാഴ്ച വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസരത്തില്‍, സംഘര്‍ഷങ്ങളിലും യുദ്ധങ്ങളിലും ദുരിതമനുഭവിക്കുന്ന ജനതകളെ അനുസ്മരിച്ച് . സമാധാനത്തിനായി പ്രാര്‍ത്ഥിക്കാനും അദ്ധ്വാനിക്കാനും ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു.  യുദ്ധങ്ങളിലായിരിക്കുന്ന രാജ്യങ്ങളെ നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ പറഞ്ഞു.  യുദ്ധം എപ്പോഴും ഒരു പരാജയമാണെന്ന് നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ ഇത്തവണയും ആവര്‍ത്തിച്ചു. സമാധാനത്തിനായി പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനവും പാപ്പാ മുന്നോട്ടുവച്ചു.

 

ലോകസമാധാനത്തിന് യുവാക്കള്‍  ജപമാല കൈകളിലേന്തണം : ബിഷപ്പ്  ആന്റണി
വാലുങ്കല്‍

കൊച്ചി : വരാപ്പുഴ അതിരൂപത യുവജന കമ്മീഷന്‍, യുവജന വര്‍ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ജപമാല റാലിയുടെ സമാപന സന്ദേശത്തില്‍ യുദ്ധത്താല്‍ അശാന്തി പടരുന്ന ഈ ലോകത്തില്‍ അതിനെ ചെറുക്കാന്‍ യുവാക്കള്‍ ജപമാല കൈകളിലേന്തണമെന്ന് പിതാവ് പറഞ്ഞു.  കെസിവൈഎം, സി എല്‍ സി, ജീസസ് യൂത്ത്, യുവജന കോര്‍ഡിനേറ്റര്‍മാര്‍ അതിരുപതയിലെ യുവജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുചക്ര റാലിയായാണ് ജപമാല റാലി സംഘടിപ്പിച്ചത്. വരാപ്പുഴ ബസിലിക്കയില്‍ വച്ച് വരാപ്പുഴ അതിരൂപത ചാന്‍സലര്‍ വെരി റവ.ഫാ. എബിജിന്‍ അറക്കല്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.

 

 

 

അതിരൂപത വാർത്തകൾ

 

admin

Leave a Reply

Your email address will not be published. Required fields are marked *