സഭാവാര്‍ത്തകള്‍ – * 27.10.24*

 സഭാവാര്‍ത്തകള്‍ – * 27.10.24*

സഭാവാര്‍ത്തകള്‍ – * 27.10.24*

വത്തിക്കാൻ വാർത്തകൾ

ക്രൈസ്തവർ മിഷനറിമാരാണ് : ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ : ലോക മിഷൻ ഞായറാഴ്ച്ചയായ ഒക്ടോബർ മാസം ഇരുപതാം തീയതി, ഫ്രാൻസിസ് പാപ്പാ സഭയിൽ പ്രേഷിത ദൗത്യത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു.

മിഷൻ ഞായറാഴ്ചയുടെ ഇത്തവണത്തെ ആപ്തവാക്യം, “അതിനാൽ നിങ്ങൾ വഴിക്കവലകളിൽ  ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിരുന്നിനു ക്ഷണിക്കുവിൻ” എന്ന വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിരണ്ടാം അദ്ധ്യായം, ഒൻപതാം തിരുവചനമാണ്. ലോകത്തിന്റെ വിവിധ മേഖലകളിൽ പ്രേഷിതപ്രവർത്തനം നടത്തിക്കൊണ്ട് , ക്രിസ്തുവിന്റെ സുവിശേഷത്തിനു വെളിച്ചം നൽകുന്ന മിഷനറിമാരായ ആളുകൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. പ്രാർത്ഥനയ്‌ക്കൊപ്പം, അവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

അതിരൂപത വാർത്തകൾ

ദൈവദാസൻ മോൺ. ഇമ്മാനുവൽ ലോപ്പസ് ബൈബിൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു *

കൊച്ചി :  വരാപ്പുഴ അതിരൂപതയിലെ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ ദൈവദാസൻ മോൺ. ഇമ്മാനുവൽ ലോപ്പസ് ബൈബിൾ ക്വിസ് മൂന്നാം സീസൺ നവംബർ  17-ാം തീയതി ഞായറാഴ്ച  ഇടവകകളിൽ വച്ച്  ഉച്ചയ്ക്ക് 2- 4 pm വരെ നടത്തപ്പെടുന്നു.
പഠന ഭാഗം – വി. മർക്കോസ്, ലൂക്കാ സുവിശേഷങ്ങൾ .
രണ്ടു പേർ അടങ്ങുന്ന ടീമായി മത്സരത്തിൽ പങ്കെടുക്കാം. ടീമിൽ ഒരാൾ മതബോധന വിദ്യാർത്ഥി ആയിരിക്കണം.

സമ്മാനങ്ങൾ
ഒന്നാം സമ്മാനം ടീമിന് വിശുദ്ധനാട് തീർത്ഥാടനം. രണ്ടാം സമ്മാനം -രണ്ട് ലാപ്പ്ടോപ്പ്, മൂന്നാം സമ്മാനം -രണ്ടു പേർക്ക് വേളാങ്കണ്ണിയിലേക്ക് യാത്ര.

പഠനഭാഗം

Sunday Care മുതൽ STD IV കുട്ടികൾക്ക് വി. ലൂക്കാ സുവിശേഷം

1 മുതൽ 12 അദ്ധ്യായം വരെ മാത്രം

അതിരൂപത മത്സരത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന 25 കുട്ടികൾക്ക് വീഗാലാൻ്റിലേക്ക് ഫ്രീ ടിക്കറ്റ്.
(ഏറ്റവും കൂടുതൽ അംഗങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്ന ഇടവകകൾക്ക് പ്രത്യേക സമ്മാനം ഉണ്ടായിരിക്കും).

 

കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായി വരാപ്പുഴ അതിരൂപത ചാന്‍സലര്‍ വെരി. റവ. ഫാ. എബിജിന്‍ അറക്കലിനെ തിരഞ്ഞെടുത്തു.

കൊച്ചി : ഗുവാഹട്ടിയിലെ നോര്‍ത്ത് ഈസ്റ്റ് ഡയസീഷ്യന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍വച്ച് നടന്ന 37-ാം ദേശീയ കോണ്‍ഫ്രന്‍സില്‍ വച്ച് കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായി വരാപ്പുഴ അതിരൂപത ചാന്‍സലര്‍ വെരി. റവ. ഫാ. എബിജിന്‍ അറക്കലിനെ തിരഞ്ഞെടുത്തു. കേരള കാനന്‍ ലോ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് മെമ്പര്‍ കൂടിയായ ഫാ. എബിജിന്‍ അറക്കല്‍  KRLCBC  കാനന്‍ ലോ കമ്മീഷന്‍ സെക്രട്ടറി ആയിട്ടും നിലവില്‍ സേവനം  ചെയ്തുവരുന്നു.

admin

Leave a Reply

Your email address will not be published. Required fields are marked *