കേരള മനസാക്ഷിയെ പിടിച്ചു കുലുക്കുന്ന മുനമ്പം ജനത പ്രതിസന്ധി : ബിഷപ്പ് ആന്റണി വാലുങ്കല്‍
കേരള മനസാക്ഷിയെ പിടിച്ചു കുലുക്കുന്ന മുനമ്പം ജനത പ്രതിസന്ധി : ബിഷപ്പ് ആന്റണി വാലുങ്കല്‍
കൊച്ചി : മുനമ്പം വഖഫ് അനീതിക്കെതിരെ മുനമ്പത്തെ കടപ്പുറം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ അഭിവന്ദ്യ ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തില്‍ നിന്നും പള്ളിപ്പുറം കടപ്പുറം പള്ളിയിലേക്ക് 2024 ഒക്ടോബര്‍ 29 ചൊവ്ച രാവിലെ 10 മണിക്ക് ഐക്യദാര്‍ഢ്യറാലി നടത്തുകയുണ്ടായി .
ജീവന്‍ നിലനിര്‍ത്താനായി കേരള മനസാക്ഷിക്കു മുമ്പില്‍ കണ്ണീരോടെ കൈകൂപ്പി നില്ക്കുന്ന മുനമ്പം ജനതയെക്കുറിച്ചുള്ള ഓര്‍മ്മ, ഹ്യദയനടുക്കത്തോടെയല്ലാതെ ഓരോ പ്രാഭാതത്തിലും ഉണരാന്‍ സാധിക്കാത്ത അവസ്ഥയിലേയ്ക്കാണ് നമ്മെ എത്തിക്കുന്നത്. മുനമ്പം ജനതയുടെ ഈ വേദനയില്‍ വരാപ്പുഴ അതിരൂപതാദ്ധ്യക്ഷനും അതിരൂപതയും പങ്കുചേരുന്നു. കേരള ലത്തീന്‍ സഭയും, കേരള മെത്രാന്‍ സമിതിയും, കേരളത്തിലെ സകല ജനങ്ങളും നിങ്ങളോടൊപ്പമുണ്ട്. എന്നറിയിക്കുവാനാണ് ഇന്ന് നിങ്ങളുടെ മദ്ധ്യേ ഞാന്‍ നില്ക്കുന്നത് എന്ന് നിരാഹാരസമരപന്തലിലെ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് ആന്റണി വാലുങ്കല്‍ പിതാവ് പറഞ്ഞു.
കേരളത്തിലെ തൊഴില്‍ മേഖലയില്‍ ഏറ്റവും അപകടകരമായ തൊഴില്‍ മേഖലയില്‍ വ്യാപ്യതരാക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍ കടലിനോട് മല്ലടിച്ച് കഠിനാദ്ധ്വാനം ചെയ്തു കിട്ടിയ തുച്ഛമായ വരുമാനം സ്വരുക്കൂട്ടി നിങ്ങളുടെ പൂര്‍വ്വികര്‍ വിലകൊടുത്തു വാങ്ങിയിട്ടുള്ള ഈ ഭൂമിയ്ക്കുമേല്‍ നിങ്ങളുടെ അവകാശവാദം ഉറപ്പിച്ചു കിട്ടുവാനാണ് ഈ നിരാഹാര സമരം എന്നത് ഏവരുടെയും മനസ്സാക്ഷിയെ പിടിച്ചു കുലുക്കുന്ന യാഥാര്‍ത്ഥ്യമാണ്.
ഇതിനോടകം തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും.. മതസംഘടനകളുമായും, ഭരണാധികാരികളുമായും മെത്രാന്‍ സമിതി തലത്തിലും അതിരൂപതാ തലത്തിലും ഞങ്ങളുടെ ഭാഗത്തു നിന്നു ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും മുസ്ലിം സംഘടനാ നേതാക്കാളുമായി സംസാരിച്ചതില്‍ വഖഫ് ആയി നല്കുന്ന ഭൂമിയ്ക്ക്, നല്കുന്നയാള്‍ എന്തെങ്കിലും നിബന്ധനകള്‍ വയ്ക്കുകയില്ലെന്നും, കോളേജിനു രജിസ്റ്റര്‍ ചെയ്തു നല്കിയ ഭൂമിയില്‍ സേട്ട് നിബന്ധനകള്‍ വച്ചിരുന്നതിനാല്‍ ഈ ഭൂമിയില്‍ വഖഫ് അവകാശനാദം നിലനില്ക്കുന്നില്ലെന്നും മുസ്ലിം സംഘടനാ നേതാക്കാള്‍ വ്യക്തമാക്കുകയുണ്ടായി. നിയമ മന്ത്രി പി. രാജീവുമായി ബന്ധപ്പെട്ട് ക്യാബിനറ്റില്‍ ഇക്കാര്യങ്ങള്‍ പരിഗണനാ വിഷയമാക്കുവാനും അഭിവന്ദ്യ ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് ശ്രമിക്കുന്നുണ്ട്. കൂടാതെ മുഖ്യമന്ത്രിയുമായുള്ള കുടികാഴ്ചയ്ക്കുള്ള ശ്രമവും അഭിവന്ദ്യപിതാവ് നടത്തുന്നുണ്ട്. ഇക്കാര്യങ്ങളുടെ വിജയത്തിനായി നിങ്ങളുടെ പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നുവെന്നും, .ഇവിടെ ദിവസങ്ങളോളമായി നടന്നു കൊണ്ടിരിക്കുന്ന ഉപവാസ സമരത്തിനു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടും മത മൈത്രിക്ക് എതിരായ പ്രവര്‍ത്തങ്ങളെയും വോട്ട് ബാങ്ക് പ്രീണനത്തിനുള്ള ശ്രമങ്ങളെയും ബോധപൂര്‍വ്വം തിരിച്ചറിയണമെന്ന് അനുസ്മരിപ്പിച്ചു കൊണ്ടും. ഓഖി ദുരന്തത്തിലും, വെള്ളപ്പൊക്കത്തിലും, വയനാട് മണ്ണിടിച്ചിലിലും ജാതി കക്ഷിരാഷ്ട്രിയ ഭേദമെന്നേ ഒന്നിച്ചു നിന്ന കേരളജനത നിങ്ങളോടൊപ്പാമുണ്ടെന്നറിയിച്ചും, നിങ്ങളുടെ കണ്ണീര്‍ തുടയ്ക്കപ്പെടുവാനുള്ള സാഹചര്യങ്ങള്‍ താമസംവിന നിങ്ങള്‍ക്ക് ലഭിക്കുമാറാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നുവെന്നും ആന്‍ണിവാലുങ്കല്‍ പിതാവ് പറഞ്ഞു. തുടര്‍ന്ന് ഫാ ഷൈജുതോപ്പില്‍ , ഫാ.ജിജു തീയ്യാടി, ജോബി തോമസ്, ബേസില്‍ മുക്കത്ത് എന്നിവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സംസാരിക്കുകയുണ്ടായി