ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കത്തോലിക്ക ബാവയുടെ നിര്യാണത്തില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ അനുശോചിച്ചു.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കത്തോലിക്ക ബാവയുടെ നിര്യാണത്തില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ അനുശോചിച്ചു.
കൊച്ചി : ശ്രേഷ്ഠ കത്തോലിക്ക ബാവ യാക്കോബായ സുറിയാനി സഭാദ്ധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കത്തോലിക്ക ബാവയുടെ നിര്യാണത്തില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ അനുശോചിച്ചു.
കേരളത്തിലെ സഭാദ്ധ്യക്ഷന്മാരില്‍ കാരണവര്‍സ്ഥാനം അലങ്കരിച്ച വ്യക്തിയായിരുന്നു ബസേലിയോസ് തോമസ്പ്രഥമന്‍ ബാവ. പ്രതിസന്ധിഘട്ടങ്ങളില്‍ അദ്ദേഹം തന്റെ സഭയെ ചേര്‍ത്തുപിടിച്ചു. സഭാ വിഷയങ്ങളില്‍ വിശ്വാസികള്‍ക്ക് ഒപ്പം നിന്ന് പ്രതിസന്ധികള്‍ക്കെതിരെ പൊരുതി. യാക്കോബായ സുറിയാനി സഭയുടെ മൂന്നു പതിറ്റാണ്ടത്തെ ചരിത്രം ശ്രേഷ്ം ബസേലിയോസ് തോമസ് പ്രഥമന്‍ കത്തോലിക്ക ബാവയുടെയും ചരിത്രം തന്നെയാണ്. സുവിശേഷ വേലക്കാലത്ത് തന്നെ അദ്ദേഹം അനേകം ദേവാലയങ്ങളും സ്ഥാപനങ്ങളും മെഡിക്കല്‍ മിഷന്‍ ആശുപത്രിയും നിര്‍മ്മിച്ചു. എക്കാലത്തും പ്രതിസന്ധികളോട് പടവെട്ടിയാണ് അദ്ദേഹം തന്റെ വഴികള്‍ തുറന്നത്. ദീര്‍ഘവീക്ഷണവും , കഠിനാധ്വാനവും അദ്ദേഹം ജീവിതത്തില്‍ ഉടനീളം പാലിച്ചു. ഏത് പ്രതിസന്ധിയിലുംതളരാതെ തന്റെ സഭയെ മുന്നില്‍നിന്നു നയിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ വേദനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യവിശ്രാന്തി നേരുന്നു.