മെത്രാന്മാരുടെ സിനഡിന്റെ രണ്ടാം പൊതുയോഗം വത്തിക്കാനില്‍ നടന്നു.

 മെത്രാന്മാരുടെ സിനഡിന്റെ രണ്ടാം പൊതുയോഗം വത്തിക്കാനില്‍ നടന്നു.

മെത്രാന്മാരുടെ സിനഡിന്റെ രണ്ടാം പൊതുയോ വത്തിക്കാനില്‍ നടന്നു.

 

മെത്രാന്മാരുടെ സിനഡിന്റെ പതിനാറാം സാധാരണ പൊതു സമ്മേളനത്തിന്റെ രണ്ടാം പൊതുയോഗം വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ തിരുന്നാള്‍ ദിനമായിരുന്ന ഒക്ടോബര്‍ 4-ാം തീയതി  വെള്ളിയാഴ്ച വത്തിക്കാനില്‍ നടന്നു. പാപ്പായുടെ നാമഹേതുകതിരുന്നാള്‍ ആയിരുന്നതിനാല്‍ പാപ്പായ്ക്കുള്ള തിരുന്നാള്‍ ആശംസകളോടെയാണ് രണ്ടാം പൊതുയോഗം അന്ന് ആരംഭിച്ചത്.  ഭാഷാടിസ്ഥാനത്തില്‍ ചെറുഗണങ്ങളായി തിരിഞ്ഞു നടത്തിയ ചര്‍ച്ചകളില്‍ നിന്നുരുത്തിരിഞ്ഞ കാര്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ശുശ്രൂഷകള്‍, ആരാധനാക്രമം, സംസ്‌കാരങ്ങളും മതങ്ങളുമായുള്ള സംഭാഷണം എന്നീ വിഷയങ്ങളെ സംബന്ധിച്ച 36 സ്വതന്ത്ര പ്രഭാഷണങ്ങള്‍ ഈ യോഗത്തില്‍ നടന്നു. 350-ലേറെപേര്‍ അന്ന് സിനഡു യോഗത്തില്‍ സംബന്ധിച്ചു.

ക്രസ്തുവിന്റെ ശരീരത്തിന്റെ പ്രതീകമായ അവതരിപ്പിക്കപ്പെട്ട സഭയില്‍ ഭിന്ന ശുശ്രൂഷകളും വിവിധ സിദ്ധികളുമുള്ള അനേകം അംഗങ്ങളുണ്ടെന്ന വസ്തുത ഈ യോഗത്തില്‍ പലവുരു ആവര്‍ത്തിക്കപ്പെട്ടു. ഈയൊരു പശ്ചാത്തലത്തില്‍ സ്ത്രീകളുടെയും അല്‍മായരുടെയും പങ്കിനെക്കുറിച്ചുള്ള വിശകലനവും നടന്നു. സിദ്ധികളെല്ലാം സുപ്രധാനങ്ങളാണെങ്കിലും അവയെല്ലാം നിര്‍ബന്ധമായും ശുശ്രൂഷകളായിരിക്കണമെന്നില്ല എന്ന യാഥാര്‍ത്ഥ്യം ഈ യോഗം അടിവരയിട്ടു കാട്ടി. ഒക്ടോബര്‍ 2- ന്‌  ആരംഭിച്ച സിനഡു സമ്മേളനം ഈ മാസം 27 വരെ നീളും.

 

 

admin

Leave a Reply

Your email address will not be published. Required fields are marked *