കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം ബസിലിക്കയിൽ മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടി പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തി.
കെസിബിസിയുടെ
നേതൃത്വത്തിൽ വല്ലാർപാടം
ബസിലിക്കയിൽ മണിപ്പൂര്‍
ജനതയ്ക്ക് വേണ്ടി
പ്രാർത്ഥനയും മെഴുകുതിരി
പ്രദക്ഷിണവും നടത്തി.
കൊച്ചി : മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കലാപത്തിൽ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവരുകയും ചെയ്ത സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ജൂൺ 7 വൈകുന്നേരം 6 മണിക്ക് കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം മരിയൻ തീർത്ഥാടന ബസലിക്ക ദൈവാലയത്തിൽ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തി.
കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശ്വാസത്തിന്റെ പേരിൽ ഭാരതത്തിൽ ആരും ആക്രമിക്കപ്പെടാൻ പാടില്ലെന്ന് പ്രാർത്ഥനാ യജ്ഞത്തിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു. മതവിശ്വാസത്തിന്റെ പേരിൽ ജനം വേട്ടയാടപ്പെടുന്നത് മതേതരരാജ്യത്ത് അപലപനീയമാണ്. ഭാരതത്തിന്റെ മഹനീയമായ മതേതര സംസ്കൃതിക്ക് വെല്ലുവിളി ഉയർത്തുന്ന കാര്യങ്ങളാണ് മണിപ്പുരിൽനിന്നു കേൾക്കുന്നത്. രാജ്യത്തു സമാധാനവും സൗഹാർദവും ജനങ്ങൾക്ക് സുരക്ഷയും ഉറപ്പാക്കാനുള്ള വലിയ കടമ ഭരണകൂടം മറക്കരുതെന്നും മാർ ക്ലീമിസ് ഓർമിപ്പിച്ചു.സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി പ്രാർത്ഥന നയിച്ചു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രസംഗിച്ചു. പ്രാർത്ഥനയിലും മെഴുകുതിരിയേന്തിയുള്ള പ്രദക്ഷിണത്തിലും കേരളസഭയിലെ മെത്രാന്മാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും പങ്കുചേർന്നു.
Related
Related Articles
ശിശുപരിപാലനത്തിൽ സർവകാല റെക്കോർഡുമായി എറണാകുളം ലൂർദ് ആശുപത്രി
കൊച്ചി : ഇന്ത്യയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞിന്റെ ജനനം എറണാകുളം ലൂർദ് ആശുപത്രിയിൽ . കൊടുങ്ങല്ലൂർ സ്വദേശി തൻസീമിന്റെ
എടവനക്കാട് സെൻ്റ്. അംബ്രോസ് ഇടവകയിൽ LAUDATO SI MISSION -2022 ആരംഭിച്ചു.
എടവനക്കാട് സെൻ്റ്. അംബ്രോസ് ഇടവകയിൽ LAUDATO SI MISSION -2022 ആരംഭിച്ചു. കൊച്ചി : എടവനക്കാട് സെൻ്റ്. അംബ്രോസ് ഇടവക മതബോധന വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ LAUDATO
പച്ചക്കറി കൃഷി ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള, സംസ്ഥാന അവാർഡ് കൂനമ്മാവ് സെന്റ്. ജോസഫ് ബോയ്സ് ഹോസ്റ്റലിന്.
പച്ചക്കറി കൃഷി ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള, സംസ്ഥാന അവാർഡ് കൂനമ്മാവ് സെന്റ്. ജോസഫ് ബോയ്സ് ഹോസ്റ്റലിന്. കൊച്ചി : കാർഷിക വികസന കർഷക