കൊച്ചി നഗരത്തിലെ ബസ്സുകളുടെ മരണപ്പാച്ചിലിൽ പ്രതിഷേധവുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത.
കൊച്ചി നഗരത്തിലെ
ബസ്സുകളുടെ മരണപ്പാച്ചിലിൽ
പ്രതിഷേധവുമായി
കെ.സി.വൈ.എം വരാപ്പുഴ
അതിരൂപത.
കൊച്ചി : കൊച്ചി നഗരത്തിലെ ബസ്സുകളുടെ മത്സരയോട്ടം ദിനംപ്രതി വർദ്ധിച്ചു വരുകയും തുടർച്ചയായി റോഡുകളിൽ മനുഷ്യജീവൻ പൊലിയുന്ന സാഹചര്യം ഉണ്ടായിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാതെ ഉറക്കം നടിക്കുന്ന കൊച്ചി സിറ്റി പോലീസിനെ ഉണർത്താനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിനു മുന്നിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ പ്രതീകാത്മായി മണിമുഴക്കി പ്രതിഷേധിച്ചു. കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി സ്മിത ആന്റണി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് ആഷ്ലിൻ പോൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജീവ് പാട്രിക് ആശംസകൾ അർപ്പിച്ചു.വൈസ് പ്രസിഡൻറ് സൊനാൽ സ്റ്റീവിൻസൺ ഏവർക്കും നന്ദി അർപ്പിച്ചു.എക്സിക്യൂട്ടീവ് അംഗങ്ങളായ ടിൽവിൻ തോമസ്,ദിൽമ മാത്യു,മേഖല ഭാരവാഹികൾ യൂണിറ്റ് ഭാരവാഹികൾ മുപ്പതോളം യുവജനങ്ങൾ പങ്കെടുത്തു.
കെ.സി.വൈ.എം
വരാപ്പുഴ അതിരൂപത
Related
Related Articles
കുട്ടിയുടെ ജാതി- അച്ഛന്‍റെയോ അമ്മയുടേയോ ?
കുട്ടിയുടെ ജാതി- അച്ഛന്‍റെയോ അമ്മയുടേയോ ? എന്ത് ചോദ്യമാണിത് എന്നാവും ചിന്ത ! കുട്ടിയുടെ ജാതിക്കെന്താ ഇത്ര പ്രസക്തി. ഇന്ത്യയില്‍ ജാതിയുടെ അടിസ്ഥാനത്തിലാണ് തൊഴില്‍ സംവരണം.
ചരിത്ര രേഖകളുടെ പരിപാലനം നമ്മുടെ കടമ : ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
ചരിത്ര രേഖകളുടെ പരിപാലനം നമ്മുടെ കടമ : ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി :ചരിത്ര രേഖകളുടെ സംരക്ഷണവും പുരാതന വസ്തുക്കളുടെ പരിപാലനവും നമ്മുടെ
ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി
ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി കൊച്ചി : വരാപ്പുഴ അതിരൂപത വൈദീകനായ ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി. ജനനം 1957 ഡിസംബർ 30,വരാപ്പുഴ. മാതാപിതാക്കൾ ജോർജ്