കോവിഡ് -19 മൂലം മരണമടഞ്ഞവരെ അനുസ്മരിച്ചു

കോവിഡ് -19 മൂലം

മരണമടഞ്ഞവരെ

അനുസ്മരിച്ചു

കൊച്ചി : വരാപ്പുഴ അതിരൂപതയിൽ നിന്നും കോവിഡ് 19 മൂലം മരണമടഞ്ഞവരെ അനുസ്മരിച്ചു കൊണ്ട് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പണം നടത്തി.

വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ അതിരൂപതയുടെ 8 ഫോറോനകളിലായി അനുസ്മരണ ചടങ്ങ് നടത്തിയതിനു ശേഷമാണ് അതിരൂപതതലത്തിൽ കോവിഡ് 19 മൂലം മരണമടഞ്ഞവർക്ക് വേണ്ടിയുള്ള അനുസ്മരണ ദിവ്യബലി നടത്തിയത്.

ദിവ്യബലി  മധ്യേ  ഫാ. ജോസഫ് തട്ടാരശ്ശേരി വചനപ്രഘോഷണം നടത്തി. വികാർ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം,. ഒ സി ഡി പ്രൊവിൻഷ്യൽ ഫാ. തോമസ് മരോട്ടിക്കൽ, ഒ എസ് എ റീജിയണൽ വികാർ ഫാ. ഷിജു കല്ലറക്കൽ,ബിസിസി ഡയറക്ടർ ഫാ. ആന്റണി അറക്കൽ, വൈദീകർ, സന്യസ്തർ തുടങ്ങിയവർ സന്നിഹിതരായി. കോവിഡ് 19 മൂലം മരണമടഞ്ഞവരുടെ ബന്ധുക്കൾ, മറ്റു വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


Related Articles

ഡോ . ഇ .പി . ആൻ്റണി കേരള ലത്തീൻ സഭക്ക് നൽകിയ സംഭാവനകൾ അതുല്യം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

  കൊച്ചി : വരാപ്പുഴ അതിരൂപത അംഗമായ ഡോ . ഇ .പി . ആൻ്റണി കേരള ലത്തീൻ സഭക്കും പൊതുസമൂഹത്തിനും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് വരാപ്പുഴ

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്താ.

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്താ.   കൊച്ചി :  ആധുനിക വരാപ്പുഴ അതിരൂപതയുടെ സ്രഷ്ടാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർച്ച് ബിഷപ്പ്ജോസഫ് അട്ടിപ്പേറ്റി 1934 ഡിസംബർ -21ന് പുതിയ

വരാപ്പുഴ അതിരൂപതയിൽ സിനഡ് ഞായറാഴ്ച .

വരാപ്പുഴ അതിരൂപതയിൽ സിനഡ് ഞായറാഴ്ച .   കൊച്ചി: സിനഡാൽമക സഭയ്ക്കായി ഒരു സിനഡ് എന്ന ആപ്തവാക്യത്തിൽ ഫ്രാൻസിസ് പാപ്പ ആഗോള കത്തോലിക്കാ സഭയിൽ പ്രഖ്യാപിച്ച സിനഡ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<