ക്രിസ്തീയ ഗാനാലാപനത്തിൽ ലബ്ധപ്രതിഷ്ഠ നേടിയ കെസ്റ്റർ
ക്രിസ്തീയ ഗാനാലാപനത്തിൽ ലബ്ധപ്രതിഷ്ഠ നേടിയ കെസ്റ്റർ
1. പ്രിയ ഗായകൻ
ആയിരക്കണക്കിന് ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ മലയാള സംഗീത ലോകത്ത് തന്‍റെ സ്ഥാനമുറപ്പിച്ച പ്രതിഭയാണ് കെസ്റ്റർ. എറണാകുളത്ത് വടുതലയിൽ പുത്തൻപുരയ്ക്കൽ ആന്‍റെണിയുടേയും മേരിയുടേയും അഞ്ചാമത്തെ പുത്രനായി 1969 ആഗസ്റ്റ് 22-ന് ജനിച്ചു. സംഗീതപ്രിയനായിരുന്ന പിതാവ്, പണ്ഡ്യൻ ആന്‍റെണിയുടെ കുടുംബവും സംഗീതസാന്ദ്രമായിരുന്നു. അഞ്ചു മക്കളും സംഗീതത്തിൽ അറിവു നേടിയിട്ടുണ്ട്.
2. അറിവും അദ്ധ്വാനവും
സെന്‍റ് ആൽബ്രട്സ് സ്കൂളിലെയും കോളെജിലെയും വിദ്യാഭ്യാസത്തിനുശേഷം കെസ്റ്റർ തൃപ്പൂണിത്തുറ ആർ. എൽ. വി. കോളെജ് ഓഫ് മ്യൂസിക് ആന്‍റ് ഫൈൻ ആർട്ട്സിൽനിന്നും (R.L.V. college of Music & Fine Arts, Tripunithura) ഗാനഭൂഷൺ ബിരുദം ഉന്നതനിലവാരത്തോടെ കരസ്ഥമാക്കി. പഠിക്കുന്ന കാലത്തുതന്നെ പിതാവിന്‍റെ പ്രോത്സാഹനത്തിലും ശിക്ഷണത്തിലും കെസ്റ്റർ എപ്പോഴും മത്സരവേദികളിൽ സമ്മാനാർഹനാവുകയും സവിശേഷ വേദികളെ സംഗീതമയമാക്കുകയും ചെയ്തിട്ടുണ്ട്. അമ്മ മേരി, ഭാര്യ രേഖ, മക്കൾ കൃപ, ക്രിസ് എന്നിവർക്കൊപ്പം കെസ്റ്റർ പൂർണ്ണമായും സംഗീതത്തിൽ മുഴുകി എറണാകുളത്തെ ചളിക്കവട്ടത്ത് താമസിക്കുന്നു.
3. ഗാനവീചിയിൽ 25 വർഷങ്ങൾ
വടുതല ഡോൺബോസ്കോ, തന്‍റെ ഇടവകയായ കർമ്മലനാഥയുടെ ചാത്യാത്ത് എന്നിവിടങ്ങളിലെ ഗായകസംഘങ്ങളിൽ നിറഞ്ഞുനിന്ന കെസ്റ്ററെ ഗാനരചയിതാവായ ഫാദർ തദേവൂസ് അരവിന്ദത്താണ് ക്രിസ്തീയ ഭക്തിഗാനരംഗത്തേയ്ക്ക് ആനയിച്ചത്. തദേവൂസച്ചൻ രചിച്ച് ഈണംപകർന്ന “ക്ഷമാശീലനാം യേശുവേ…” കെസ്റ്ററിനെ ശ്രദ്ധേയനാക്കിയ ഗാനമാണ്. സംഗീതസാന്ദ്രമായ ജീവിതത്തിൽ 25 വർഷങ്ങൾ പിന്നിടുമ്പോൾ 6000-ൽപ്പരം ഗാനങ്ങൾ വിവിധ പ്രസ്ഥാനങ്ങൾക്കും സംഗീത സംവിധായകർക്കുവേണ്ടി പാടുവാൻ സാധിച്ച സന്തോഷവും ചാരിതാർത്ഥ്യവുമുണ്ടെന്ന് കെസ്റ്റർ പറഞ്ഞു.
4. അമൽദേവിന്‍റെ അഭിപ്രായം
ആലാപനത്തിലുള്ള ശാസ്ത്രീയ അടിത്തറയും സ്വരസ്ഥാനങ്ങൾ സൂക്ഷ്മമായി ഹൃദിസ്ഥമാക്കുവാനുള്ള കഴിവും അത് അനായാസേന ഭാവാത്മകമായി അവതരിപ്പിക്കുവാനുള്ള സാമർത്ഥ്യവും കെസ്റ്ററിന്‍റെ സവിശേഷതയാണെന്ന് ജെറി അമൽദേവ് സാക്ഷ്യപ്പെടുത്തുന്നു.
Related
Related Articles
ക്രിസ്തു വര്‍ഷം 2025: ജൂബിലി വര്‍ഷാചരണത്തിന് ഒരുക്കമായി വത്തിക്കാന്‍ ലോഗോ പ്രകാശനം ചെയ്തു
ക്രിസ്തു വര്‍ഷം 2025: ജൂബിലി വര്‍ഷാചരണത്തിന് ഒരുക്കമായി വത്തിക്കാന്‍ ലോഗോ പ്രകാശനം ചെയ്തു വത്തിക്കാന്‍ : കാല്‍ നൂറ്റാണ്ടിന് ശേഷം സാര്‍വത്രിക സഭ 2025-ല്‍
യുവജന സംഗമങ്ങൾക്കുള്ള നവമായ നിർദ്ദേശങ്ങൾ
യുവജന സംഗമങ്ങൾക്കുള്ള നവമായ നിർദ്ദേശങ്ങൾ വത്തിക്കാൻ നല്കുന്ന പൊതുവായ നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു : 1. ആമുഖം യുവജനങ്ങളുടെ വളർച്ചയ്ക്കും രൂപീകരണത്തിനും സഹായകമാകുന്ന വിധത്തിൽ രൂപതാതലങ്ങളിൽ
Fr. Rayappan Appointed as New Bishop of Salem
Fr. Rayappan Appointed as New Bishop of Salem Bangalore 31 May 2021 (CCBI): His Holiness Pope Francis has appointed Rev.