ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ ചുവന്ന ആഴ്ച.
ക്രൈസ്തവർക്ക്
നേരെയുള്ള
അക്രമങ്ങൾക്കെതിരെ
ചുവന്ന ആഴ്ച.
ബ്രസീലിലെ ക്രിസ്തുവിന്റെ രൂപം ചുവന്ന വെളിച്ചത്തിൽ
വത്തിക്കാന്‍ : ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ പ്രകടനവുമായി എയ്‌ഡ് റ്റു ചർച്ച് ഇൻ നീഡ്, “ക്ലേശിക്കുന്ന സഭകയ്ക്കുള്ള സഹായം” എന്ന സംഘടന.
ലോകമെങ്ങും ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ ഭൂഖണ്ഡങ്ങളിലെ പല രാജ്യങ്ങളിലും, നവംബർ 17 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ദേവാലയങ്ങളും പ്രധാനപ്പെട്ട ചില സ്ഥാപങ്ങളും ചുവന്ന വെളിച്ചം ഉപയോഗിച്ച് പ്രകാശിപ്പിക്കും. ലോകത്ത് മതസ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെക്കുറിച്ചും, ഇപ്പോഴും നിരവധി രാജ്യങ്ങളിൽ ക്രൈസ്തവർ നേരിടുന്ന മതപീഡനങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു പ്രചാരണം നടത്തുക.
2015 ഒക്ടോബറിൽ ബ്രസീലിൽ റിയോ ഡി ജനൈറോയിലുള്ള ക്രിസ്തുവിന്റെ കൂറ്റൻ പ്രതിമ ചുവന്ന പ്രകാശത്തിൽ തെളിച്ചാണ് ആദ്യമായി ഇതുപോലെ ഒരു പ്രചാരണമാർഗ്ഗം ആരംഭിച്ചത്.
ഓസ്ട്രേലിയ, ഫിലിപ്പീൻസ്, ഇംഗ്ലണ്ട്, യൂറോപ്പിലെ വിവിധ രാജ്യങ്ങൾ തുടങ്ങി ലോകത്തെമ്പാടും മതസ്വാതന്ത്രത്തിനായുള്ള ഈ പ്രതിഷേധപ്രചാരണം ആരംഭിച്ചിട്ടുണ്ട്.
Related Articles
അൽമായരായ മതബോധകർക്ക് ഔദ്യോഗിക പദവി നല്കും…..
അൽമായരായ മതബോധകർക്ക് ഔദ്യോഗിക പദവി നല്കും വത്തിക്കാൻ : “പുരാതനമായ സഭാശുശ്രൂഷ” (Antiquum ministerium) പാപ്പാ ഫ്രാൻസിസ് പ്രകാശിപ്പിച്ച നവമായ സ്വാധികാര അപ്പസ്തോലിക പ്രബോധനം :
സഭാവാര്‍ത്തകള്‍ – 08. 10. 23
സഭാവാര്‍ത്തകള്‍ – 08. 10. 23 വത്തിക്കാൻ വാർത്തകൾ “ലൗദാത്തെ ദേയും” അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചു. വത്തിക്കാൻ : 2015 ൽ കാലാവസ്ഥാപ്രതിസന്ധിയെ പറ്റി ജനങ്ങളെ
അവരെല്ലാവരും ഒന്നായിരിക്കട്ടെ: ഇന്ത്യൻ മെത്രാൻസംഘവും സഭൈക്യവും.
അവരെല്ലാവരും ഒന്നായിരിക്കട്ടെ: ഇന്ത്യൻ മെത്രാൻസംഘവും സഭൈക്യവും. വത്തിക്കാന്‍ : ക്രൈസ്തവസഭൈക്യത്തിനായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി ഭാരതകത്തോലിക്കാ മെത്രാൻസംഘം. രാജ്യത്തെ വിവിധ ക്രൈസ്തവസമൂഹങ്ങൾ തമ്മിലുള്ള മെച്ചപ്പെട്ട ആശയവിനിമയവും