ചരിത്രമ്യൂസിയം -തിരുത്തൽ വരുത്താതെ മുന്നോട്ട് പോകരുത് എന്നാവശ്യപ്പെട്ട് കത്ത് നൽകി.
കൊച്ചി : എറണാകുളം ജില്ലാ പൈതൃക മ്യൂസിയം – ബാസ്റ്റ്യൻ ബംഗ്ലാവിൽ പുരാവസ്തു വകുപ്പ് നവീകരിക്കുന്ന മ്യൂസിയത്തിൽ മത്തേവൂസ് പാതിരിയുടെ സംഭാവനകൾ തിരസ്കരിക്കരുത് എന്നാവശ്യപ്പെട്ട് അധികാരികൾക്ക് കത്ത് നൽകി.
മറ്റ് നിരവധി വിഷയങ്ങളും ചൂണ്ടിക്കാട്ടി. കെആർഎൽസിസി വൈസ് പ്രസിഡൻറ് ഡോ അഗസ്റ്റിൻ മുള്ളൂർ, ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി ജക്കോബി ജോർജ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ്, കൊച്ചി രൂപതാ കെഎൽസിഎ ജനറൽ സെക്രട്ടറി സെക്രട്ടറി ജോർജ് ബാബു എന്നിവർ ചേർന്നാണ് നൽകിയത്.
ഡോ. എഡ്വേർഡ് എടേഴത്ത്, Fr ജോണി, Fr മരിയാൻ, ജോസി സേവ്യർ തുടങ്ങി നിരവധി ചരിത്രാന്വേഷികൾ പങ്കെടുത്തിരുന്നു.
MLA മാരായ K J മാക്സി, ജോൺ ഫെർണാണ്ടസ്, കേരള മ്യൂസിയം ഡയറക്ടർ ദിനേശൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ ചന്ദ്രൻപിള്ള എന്നിവരുൾപ്പെടുന്ന ചുമതലക്കാർ, ആവശ്യമായ മാറ്റങ്ങൾ വരുത്താമെന്നും ഉറപ്പുനൽകി.
Related
Related Articles
സാഹോദര്യത്തിന്റെ ക്രിസ്തുമസ്സ്
കൊച്ചി: ലോകത്തിലെ എല്ലാ മതങ്ങളുടെയും സാരം സ്നേഹമാണെന്ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൽ അറക്കൽ പറഞ്ഞു.. വരാപ്പുഴ അതിരൂപത എക്യുമെനിസം & ഡയലോഗ് കമ്മീഷൻ സംഘടിപ്പിച്ച സാഹോദര്യത്തിന്റെ
മൂല്യങ്ങൾ പാലിക്കപ്പെടുന്ന വിശുദ്ധമായ അന്തരീക്ഷം കുടുംബങ്ങളിൽ ഉണ്ടാകണം- ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ.
മൂല്യങ്ങൾ പാലിക്കപ്പെടുന്ന വിശുദ്ധമായ അന്തരീക്ഷം കുടുംബങ്ങളിൽ ഉണ്ടാകണം- ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ. കൊച്ചി : സർവ്വ മൂല്യങ്ങളുടെയും കെട്ടുറപ്പും ആത്മീയതയുടെ അന്തരീക്ഷവും നിർബന്ധമായും