ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത, മാനുഷിക മൂല്യങ്ങൾ മുറുകെപിടിച്ച ഇടയൻ: ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ

 

കൊച്ചി : മാർത്തോമാ സഭാ തലവൻ ഡോ . ജോസഫ് മാർത്തോമാ മെത്രാപോലിത്ത മാനുഷിക മൂല്യങ്ങൾ മുറുകെ പിടിച്ച വലിയ ഇടയൻ ആയിരുന്നു എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു . ഡോ . ജോസഫ് മാർത്തോമാ മെത്രാപോലിത്തയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

തന്റെ ജീവിതകാലഘട്ടത്തിൽ പാവപ്പെട്ടവരോടും ദളിതരോടും പക്ഷം ചേരുകയും അവരുടെ ഉന്നമനത്തിനായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു . ആത്മീയവും , സാമൂഹികവും, സാംസ്കാരികവുമായ മേഖലകളിൽ അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു .

മാനവരാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന പ്രകൃതിയെയും ആവാസവ്യവസ്ഥകളെയും നശിപ്പിക്കുന്ന മനുഷ്യന്റെ സ്വാർത്ഥമായ പ്രവർത്തനങ്ങളെ അദ്ദേഹം എന്നും നിശിതമായി വിമർശിച്ചു. തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾക്കു വേണ്ടി മുന്നിട്ടിറങ്ങാനും അത് നടപ്പിലാകുന്നതുവരെ അക്ഷീണം പ്രയത്നിക്കാനും അദ്ദേഹം ഒരിക്കലും മടികാണിച്ചില്ല .

നീണ്ട 13 വർഷക്കാലം മാർത്തോമാ സഭയെ മുന്നിൽനിന്നു നയിച്ച അദ്ദേഹം നിലപാടുകളിൽ ഒരിക്കലും വെള്ളം ചേർക്കാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് ആർച്ച്ബിഷപ് പറഞ്ഞു


Related Articles

സഭാവാര്‍ത്തകള്‍ – 26 .11. 23

സഭാവാര്‍ത്തകള്‍ – 26 .11. 23   വത്തിക്കാൻ വാർത്തകൾ   ഫ്രാന്‍സിസ് പാപ്പാ രചിച്ച എന്റെ പുല്‍ക്കൂട് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.   വത്തിക്കാൻ

ആൽബേർഷ്യൻ എഡ്യുക്കേഷൻ എക്സ്പോയ്ക്ക്  തുടക്കമായി

കൊച്ചി:  സെൻറ് ആൽബർട്ട്സ് കോളജ് ഓട്ടോണമസിന്റെ “ആൽബേർഷ്യൻ എഡ്യുക്കേഷൻ എക്സ്പോ 2020” വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ പത്താമത് ജനറൽ കൗൺസിലും തെരഞ്ഞെടുപ്പും

കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ പത്താമത് ജനറൽ കൗൺസിലും തെരഞ്ഞെടുപ്പും നടന്നു.   ആലപ്പുഴ: കെ.എൽ.സി.ഡബ്ള്യു എ പത്താമത് ജനറൽ കൗൺസിലും തെരഞ്ഞെടുപ്പും ആലപ്പുഴ രൂപതയിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<