ഡോ. മേരിദാസ് ന് തകഴി സാഹിത്യപുരസ്കാരം.
ഡോ. മേരിദാസ് ന് തകഴി സാഹിത്യപുരസ്കാരം.
കൊച്ചി : കേരള സാഹിത്യവേദിയുടെ തകഴി സാഹിത്യ പുരസ്കാരത്തിന് വരാപ്പുഴ അതിരൂപത ചിറ്റൂർ തിരുക്കുടുംബം ഇടവകയിലെ ഡോ. മേരിദാസ് അർഹനായി.
ചെറുകഥാ വിഭാഗത്തിലാണ് അദ്ദേഹം സാഹിത്യ പുരസ്കാരത്തിന് അർഹനായത്. ഉടൽ വ്യാകരണം എന്നാണ് ചെറുകഥയുടെ പേര്. 1970കളിൽ കേരള ടൈംസ് പ്രതിഭാ വേദിയിലൂടെയാണ് സാഹിത്യ വേദിയിലേക്കുള്ള അദ്ദേഹത്തിൻറെ തുടക്കം.
ആദ്യ കഥാസമാഹാരം ഘനരൂപങ്ങൾ”, രണ്ടാമത്തേത് ചവിട്ടുനാടക രാത്രി എന്നിവയാണ്.
1977ൽ കെസിവൈഎം കലോത്സവത്തിലും 2012ൽ മലയാള സാഹിത്യ മണ്ഡലം കഥയരങ്ങിലും കഥാ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ആദ്യ കഥാസമാഹാരമായ “ഘനരൂപങ്ങൾ “ക്ക് മുസിരിസ് ഹിസ്റ്ററി അസോസിയേഷൻ സാഹിത്യ പുരസ്കാരവും, 2014ൽ അംബേദ്കർ അവാർഡും, 2019ൽ ജനവേദി സാഹിത്യ പ്രതിഭാ പുരസ്കാരവും, 2020ൽ ഘനരൂപങ്ങൾക്ക് മലയാള പുരസ്കാരവും ലഭിച്ചു.
പെൺശരീരം പ്രശ്നവൽക്കരിക്കുന്ന കഥയാണ് ഉടൽ വ്യാകരണമെന്ന ചെറുകഥയിലൂടെ ഡോ. മേരിദാസ് പ്രസ്താവിക്കുന്നത്. അപർണ്ണ എന്ന സെയിൽസ് ഗേളിന്റെ തൊഴിൽ യാത്ര കളാണ് ഈ കഥയുടെ പ്രമേയം.
Related
Related Articles
ഡോ . ഇ .പി . ആൻ്റണി കേരള ലത്തീൻ സഭക്ക് നൽകിയ സംഭാവനകൾ അതുല്യം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ
കൊച്ചി : വരാപ്പുഴ അതിരൂപത അംഗമായ ഡോ . ഇ .പി . ആൻ്റണി കേരള ലത്തീൻ സഭക്കും പൊതുസമൂഹത്തിനും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് വരാപ്പുഴ
സെൻറ് ഫ്രാൻസിസ് അസ്സിസി കത്തീഡ്രൽ – ചരിത്ര അവലോകനം.
സെൻറ് ഫ്രാൻസിസ് അസ്സിസി കത്തീഡ്രൽ – ചരിത്ര അവലോകനം. കൊച്ചി : റീത്ത് വ്യത്യാസമില്ലാതെ, വരാപ്പുഴ വികാരിയത്തിൽ സെൻറ് മേരിസ് ഇടവകയിൽ ആയിരുന്ന ലത്തീൻ കത്തോലിക്കർക്ക്
വരാപ്പുഴ മൗണ്ട് കാർമ്മൽ & സെൻറ് ജോസഫ് ദൈവാലയം മൈനർ ബസിലിക്ക പദവിയിൽ
വരാപ്പുഴ മൗണ്ട് കാർമ്മൽ & സെൻറ് ജോസഫ് ദൈവാലയം മൈനർ ബസിലിക്ക പദവിയിൽ കൊച്ചി : വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഭദ്രാസന ദൈവാലയവും വരാപ്പുഴ അതിരൂപത ഭരണസിരാകേന്ദ്രവുമായിരുന്ന