തുണി സഞ്ചി കയ്യിൽ കരുതിയാൽ സമ്മാനം കൂടെ പോരും

കൊച്ചി : നവംബർ 14 – ശിശുദിനത്തോടനുബന്ധിച്ചു വേറിട്ട പരിപാടിയുമായി എറണാകുളം ആശിഷ് സൂപ്പർ മെർക്കത്തോ. ഇന്നുമുതൽ പ്രകൃതി സൗഹൃദ ബാഗുമായി വന്ന് പർച്ചെയ്‌സ് ചെയ്യുന്ന കുട്ടികൾക്ക് ആശിഷ് സൂപ്പർ മാർക്കറ്റിൽ നിന്നും സൗജന്യമായി ഫലവൃക്ഷ തൈകളും ഇൻഡോർ ചെടികളും നൽകും .

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായിട്ടുള്ള ബോധവൽക്കരണം ആണ് ഇതിലൂടെ ലക്‌ഷ്യം വെക്കുന്നത് . പണ്ടുകാലത്തു സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുമ്പോൾ ഒരു തുണി സഞ്ചി കയ്യിൽ കരുതുന്ന ശീലം നമുക്കുണ്ടായിരുന്നു .എന്നാൽ ഇന്ന് പ്ലാസ്റ്റിക് സംസ്കാരത്തിലേക്ക് നമ്മൾ മാറിയപ്പോൾ നാടും, വീടും, നഗരവും, ഗ്രാമവും ഒക്കെ പ്ലാസ്റ്റിക് കൊണ്ട് നിറഞ്ഞു .സാധങ്ങൾ വാങ്ങാൻ കടയിൽ പോകുമ്പോൾ ഒരു തുണി സഞ്ചി കയ്യിൽ കരുതിയാൽ വലിയ ഒരളവിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നമുക്ക് കുറക്കാൻ സാധിക്കും.

നമുക്ക് കൈമോശം വന്ന ഈ പഴയകാല നന്മയെ തിരിച്ചുപിടിക്കുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം .അതിനുള്ള ഏറ്റവും നല്ല മാർഗം കുട്ടികൾക്കുള്ള ബോധവത്കരണമാണ് . സമൂഹത്തിന് വലിയ മാറ്റം നൽകാൻ കഴിയുന്ന ഈ പദ്ധതിയുടെ ഉത്ഘാടന കർമം നിർവഹിച്ചത് ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ . രാജീവ്കുമാർ ആണ് .

ഇന്ന് തുണിസഞ്ചിയുമായി കുടുംബത്തോടൊപ്പം വന്ന് സാധനങ്ങൾ വാങ്ങി ആദ്യത്തെ ഫല വൃക്ഷത്തൈ ഏറ്റു വാങ്ങിയത് കാക്കനാട് അസീസി വിദ്യാനികേതൻ സ്‌കൂളിൽ ഒന്നാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന കുമാരി ഇവാനിയ മരിയ ആണ് . ചടങ്ങിൽ ആശിഷ് സൂപ്പർ മെർകാത്തോ അഡ്‌മിനിസ്‌ട്രേറ്റർ ഫാ. സോജൻ മാളിയേക്കൽ അധ്യക്ഷത വഹിച്ചു .


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<