ആർച്ച്ബിഷപ് അച്ചാരുപറമ്പിൽ , പാവപ്പെട്ടവരോട് പക്ഷം ചേർന്ന ആത്മീയ ആചാര്യൻ : ഡോ . ജോസഫ് കളത്തിപ്പറമ്പിൽ

 ആർച്ച്ബിഷപ് അച്ചാരുപറമ്പിൽ , പാവപ്പെട്ടവരോട് പക്ഷം ചേർന്ന ആത്മീയ ആചാര്യൻ : ഡോ . ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി : ആർച്ച്ബിഷപ് ഡാനിയേൽ അച്ചാരുപറമ്പിൽ പാവപ്പെട്ടവരോട് പക്ഷം ചേർന്ന ആത്മീയ ആചാര്യനും മുഖം നോക്കാതെ സത്യം വിളിച്ചുപറഞ്ഞ ധീര വ്യക്തിയുമാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു .

വരാപ്പുഴ അതിരൂപത ആർച്ബിഷപ്പായിരുന്ന ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിൻ്റെ 10-)൦ ചരമവാർഷികത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂലമ്പിള്ളി വിഷയത്തിലും തീരപ്രദേശത്തു സുനാമി ആഞ്ഞടിച്ചപ്പോഴും ദുരിതമനുഭവിച്ചവരെ ചേർത്തുപിടിക്കാൻ ഡാനിയേൽ പിതാവ് മുന്നോട്ടുവന്നു എന്നും അദ്ദേഹം ഓർമപ്പെടുത്തി. ആർച്ച്ബിഷപ് ഡാനിയേൽ അച്ചാരുപറമ്പിൽ ഫൗണ്ടേഷൻറെ ഉത്ഘാടന കർമവും അദ്ദേഹം നിർവഹിച്ചു .

“സുവിശേഷങ്ങളുടെ വേദാന്ത താക്കോൽ ” എന്ന വിഷയത്തെ ആസ്പദമാക്കി വർക്കല നാരായണ ഗുരുകുലത്തിന്റെ അധിപനായ സ്വാമി മുനി നാരായണ പ്രസാദ് സ്മാരക പ്രഭാഷണം നടത്തി .

ഫാ . മാർട്ടിൻ തൈപ്പറമ്പിൽ ,ശ്രീ. ഷാജി ജോർജ് , അഡ്വ . വി .എ . ജെറോം , ശ്രീ.സിബി ജോയ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ വരാപ്പുഴ അതിരൂപത കെ . സി .വൈ .എം .മുഖപത്രമായ “പൊരുൾ” പ്രകാശനം ചെയ്തു .

admin

Leave a Reply

Your email address will not be published. Required fields are marked *