ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ രാജ്യങ്ങളിലെ അംഗീകൃത സര്‍വ്വകലാശാലകളിലും സ്ഥാപനങ്ങളിലും ഉപരിപഠനം നടത്തുന്നതിന്, അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. അര്‍ഹരായ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ്. വിദേശ രാജ്യങ്ങളിലെ പഠനത്തിനു നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ഒറ്റത്തവണ മാത്രം നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ്.

താഴെ പറയുന്ന വിഷയങ്ങളില്‍ അണ്ടര്‍ ഗ്രാജ്വേറ്റ്/ പോസ്റ്റ് ഗ്രാജ്വേറ്റ്/ പി.എച്ച്.ഡി കോഴ്സുകള്‍ ചെയ്യുന്നതിനാണ്, സ്‌കോളര്‍ഷിപ്പ്.

പഠന വിഷയങ്ങള്‍
1. #മെഡിക്കല്‍
2. #എന്‍ജിനിയറിങ്
3.#പ്യൂവര്‍സയന്‍സ്
4. #അഗ്രികള്‍ച്ചര്‍
5.#സോഷ്യല്‍ സയന്‍സ്
6.#നിയമം
7. #മാനേജ്മെന്റ്

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ലോക റാങ്കിങ്ങ് പ്രകാരമുള്ള ആദ്യ 600 യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍, കേരളത്തില്‍ സ്ഥിര താമസക്കാരും മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ മതവിഭാഗങ്ങളിലൊന്നില്‍ പെട്ടവരുമായിരിക്കണം. അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തീയതി ഫെബ്രുവരി 14 ആണ്. അപേക്ഷ, ന്യൂനപക്ഷക്ഷേമ വകുപ്പു ഡയറക്ടറുടെ വിലാസത്തില്‍ 14-02-2022നകം ലഭിക്കണം.
അപേക്ഷാ ഫോം, താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ലഭിക്കും.

http://www.minoritywelfare.kerala.gov.in/pdfnewsflash/1643279758gn_univeristy_scholarship.pdf

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം
ഡയറക്ടര്‍,
ന്യൂനപക്ഷക്ഷേമ വകുപ്പ്,
നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം-33.

വിശദ വിവരങ്ങള്‍ക്ക്
http://www.minoritywelfare.kerala.gov.in/
ഫോണ്‍
0471-2300524

 

 

 


Related Articles

ധന്യ മദർ ഏലീശ്വ-കൃതജ്ഞത ബലിയർപ്പണം നടത്തി, പുണ്യ ചിത്രത്തിൻറെ അനാച്ഛാദന കർമ്മ നിർവഹിച്ചു

ധന്യ മദർ ഏലീശ്വ-കൃതജ്ഞത ബലിയർപ്പണം നടത്തി,   പുണ്യ ചിത്രത്തിൻറെ അനാച്ഛാദന കർമ്മ നിർവഹിച്ചു.   കൊച്ചി : ഭാരതത്തിലെ ആദ്യ കർമലീത്ത അംഗവും കേരളത്തിലെ പ്രഥമ

വൈപ്പിൻ മേഖല മതാധ്യാപകസമ്മേളനം: 17-07-2022

വൈപ്പിൻ മേഖല മതാധ്യാപകസമ്മേളനം : 17-07-2022 പെരുമ്പിള്ളി:- വൈപ്പിൻ മേഖല മതബോധന കമ്മീഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മതാധ്യാപക സമ്മേളനം 2022 അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ റവ.

മേരി ട്രീസാമ്മ യാത്രയായി…..

മേരി ട്രീസാമ്മ യാത്രയായി….   കൊച്ചി : യാത്ര ചോദിക്കാനൊന്നും നിൽക്കാതെ മേരി ട്രീസാമ്മ യാത്രയായി…   എപ്പോഴും അങ്ങിനെതന്നെയാ. നമുക്ക് സഹായം ആവശ്യമുള്ളപ്പോൾ നമ്മോട് ചോദിക്കാതെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<