manjubenny

Kerala News

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ രാജ്യങ്ങളിലെ അംഗീകൃത സര്‍വ്വകലാശാലകളിലും സ്ഥാപനങ്ങളിലും ഉപരിപഠനം നടത്തുന്നതിന്, അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. അര്‍ഹരായ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ്. വിദേശ രാജ്യങ്ങളിലെ പഠനത്തിനു നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ഒറ്റത്തവണ മാത്രം നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ്. താഴെ പറയുന്ന വിഷയങ്ങളില്‍ അണ്ടര്‍ […]Read More

International News

ആമസോണ്‍ സിനഡുസമ്മേളനം : ഒരു മിനിറ്റുനേരം

– ഫാദര്‍ വില്യം  നെല്ലിക്കല്‍  ഒക്ടോബര്‍ 28 തിങ്കള്‍ 1. പ്രകൃതിയെ കൊള്ളചെയ്യുന്ന തെറ്റില്‍നിന്നും പിന്മാറാന്‍ ദുരന്തങ്ങളുടെ ഗതകാല അനുഭവങ്ങളില്‍നിന്നും ഇനിയും നാം പഠിക്കുന്നില്ല! കാരണം ഈ കൊള്ളയടി അവിടങ്ങളില്‍ പാര്‍ക്കുന്ന സഹോദരങ്ങളെ മാത്രമല്ല, ഭൂമിയെയും വ്രണപ്പെടുത്തുന്നുണ്ട്. 2. പാവങ്ങളുടെ കരച്ചില്‍ കേള്‍ക്കാനുള്ള കൃപതരണമേ! ഇത് സഭയുടെ ഇന്നത്തെ കരച്ചിലാണ്. സഭയുടെ പ്രത്യാശയുള്ള കരച്ചിലുമാണിത്!! 3. പാവങ്ങളുടെ കരച്ചില്‍ നമ്മുടെ പ്രാര്‍ത്ഥനയായി ദൈവസന്നിധിയിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ അത് സ്വര്‍ഗ്ഗം തുറക്കാന്‍ ഇടയാക്കും എന്നുതന്നെ നമുക്കു പ്രത്യാശിക്കാം!  Read More

International News

സഭ ഒരു ദുര്‍ഗ്ഗമല്ല, വിസ്തൃതമാക്കാവുന്ന കൂടാരം!

സഭ ഒരു ദുര്‍ഗ്ഗമല്ല, വിസ്തൃതമാക്കാവുന്ന കൂടാരം! പ്രശ്നങ്ങള്‍ പരഹരിക്കുന്നതില്‍ സഭയുടെ ശൈലി, ശ്രദ്ധാപൂര്‍വ്വവും ക്ഷമയോടുകൂടിയതുമായ ശ്രവണത്തോ‌ടും പരിശുദ്ധാരൂപിയുടെ വെളിച്ചത്താലുള്ള വിവേചനബുദ്ധിയോടും കൂടിയ സംഭാഷണത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന് ജറുസലേം സൂനഹദോസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു- ഫ്രാന്‍സീസ് പാപ്പാ ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി പതിവുപോലെ ഈ ബുധനാഴ്ചയും (23/10/2019) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പൊതുകൂടിക്കാഴ്ച അനുവദിച്ചു. വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണംതന്നെ ആയിരുന്നു പൊതുകൂടിക്കാഴ്ചാവേദി. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ഏവര്‍ക്കും […]Read More

International News

പാഴാക്കിക്കളയുന്ന ഭക്ഷണം പാവപ്പെട്ടവന്‍റെ അന്നം…

  പരിഭാഷ – ഫാദര്‍ വില്യം നെല്ലിക്കല്‍  1. ഭക്ഷണവും പോഷകാഹാരവും തമ്മിലുള്ള വികലമായ ബന്ധം “നമ്മുടെ പ്രവൃത്തികളാണ് ഭാവിയുടെ ഭാഗധേയം. പോഷകാഹാരം #സമ്പൂര്‍ണ്ണ ദാരി‍ദ്ര്യ നിര്‍മ്മാര്‍ജ്ജിതമായ ലോകത്തിന്” ആവശ്യമാണെന്ന യുഎന്‍ “ആഗോള ഭക്ഷ്യദിന”ത്തിന്‍റെ ആപ്തവാക്യം ഭക്ഷണവും പോഷകാഹാരങ്ങളും തമ്മിലുള്ള വികലമായ ബന്ധമാണ് വെളിപ്പെടുത്തുന്നത്. സുസ്ഥിതിക്ക് ആവശ്യമായ ഭക്ഷണമില്ലാതെ വരുന്നത് വ്യക്തികളുടെ വിനാശ കാരണമാണ്. 82 കോടി മനുഷ്യരാണ് ലോകത്തിന്ന് വിശപ്പനുഭവിക്കുന്നുണ്ട്. എന്നാല്‍ 70 കോടിയോളം പേര്‍ ശരിയായ ഭക്ഷണക്രമമില്ലാതെയും തെറ്റായ ആഹാരശീലങ്ങള്‍ക്ക് ഇരകളായും ദുര്‍മേദസ്സുകാരായി അല്ലെങ്കില്‍ […]Read More