പകരം വയ്ക്കാൻ ഇല്ലാത്ത വ്യക്തിത്വമാണ് ഷെവലിയാർ ഏബ്രഹാം അറക്കലിന്റെത് – ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ.
പകരം വയ്ക്കാൻ ഇല്ലാത്ത വ്യക്തിത്വമാണ് ഷെവലിയാർ
ഏബ്രഹാം അറക്കലിന്റെത് – ആർച്ച്ബിഷപ്പ് ജോസഫ്
കളത്തിപ്പറമ്പിൽ.
കൊച്ചി : കേരള കത്തോലിക്കാ സഭയിലെ അല്മായ പ്രവർത്തകർക്കിടയിലെ ആചാര്യനായിരുന്നു ഷെവലിയാർ പ്രൊഫ ഏബ്രഹാം അറയ്ക്കൽ എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. ചരിത്രകാരനും എഴുത്തുകാരനും അധ്യാപകനുമായിരുന്ന അദ്ദേഹം ലത്തീൻ കത്തോലിക്കാ സഭയ്ക്ക് പ്രത്യേകിച്ചും, കേരള സമൂഹത്തിന് പൊതുവിലും നൽകിയിട്ടുള്ള സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ഏറ്റെടുത്തിരുന്ന ഉത്തരവാദിത്വങ്ങൾ പക്വമായും വിദ്യാസമ്പന്നമായും നിറവേറ്റിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നും ആർച്ച്ബിഷപ്പ് അനുശോചനം നേർന്നുകൊണ്ട് പറഞ്ഞു. അധ്യാപന മേഖലയിലും സംഘടനാ പ്രവർത്തനരംഗത്തും പത്രപ്രവർത്തനരംഗത്തും കനത്ത നഷ്ടമാണ് അദ്ദേഹത്തിൻറെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത് എന്നും ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ തുടർന്ന് പറഞ്ഞു.
Related Articles
വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം – ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം – ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വൈപ്പിൻ: വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആർച്ച്ബിഷപ്പ്
അഷ്ടസൗഭാഗ്യങ്ങൾ – ക്രൈസ്തവന്‍റെ തിരിച്ചറിയൽ രേഖ : ഫ്രാൻസിസ് പാപ്പാ
കഴിച്ച് സെപ്റ്റംബർ നാല് മുതൽ പത്ത് വരെ നീണ്ട തൻറെ ആഫ്രിക്കൻ അപ്പസ്തോലിക യാത്രയിൽ മൗറീഷ്യസിൽ വിശുദ്ധ ബലി മദ്ധ്യേ നൽകിയ സന്ദേശത്തിലാണ് പാപ്പാ ഫ്രാൻസിസ് ഇപ്രകാരം പറഞ്ഞത്. വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള വചനങ്ങളെ ആധാരമാക്കിയാണ് അദ്ദേഹം സന്ദേശം നൽകിയത്. അഷ്ടസൗഭാഗ്യങ്ങൾ ഒരു ക്രിസ്ത്യാനിയുടെ തിരിച്ചറിയൽ രേഖ പോലെയാണ്. അതിനാൽ എങ്ങനെ ഒരു നല്ല ക്രൈസ്തവനാകണമെന്ന് ആരെങ്കിലും ചോദിച്ചാൽ അതിനു ഉത്തരം വ്യക്തമായി നൽകുവാൻ കഴിയും. നമ്മുടെ വ്യക്തിപരമായ ജീവിത വഴികളിൽ ക്രിസ്തു പഠിപ്പിച്ച ഈ അഷ്ടസൗഭാഗ്യത്തെ അനുസരിച്ചു ജീവിക്കാൻ കഴിയണം. മൗറീഷ്യസിലെ പോർട്ട് ലൂയിസ് എന്ന സ്ഥലത്തെ വിഖ്യാതമായ സമാധാന രാജഞിയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്‌മാരകത്തിൽ വച്ച് ഏകദേശം ഒരു ലക്ഷത്തോളം ആളുകളോട് ചേർന്നു സമൂഹബലിക്കു പാപ്പാ ഫ്രാൻസിസ് മുഖ്യകാർമികത്വം വഹിച്ചു .ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ രാജ്യത്തിന് ലഭിച്ച സംരക്ഷണത്തിന്
ചെല്ലാനം നിവാസികൾക്ക് ഓച്ചന്തുരുത്ത് കുരിശിങ്കൽ ഇടവക ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കൊച്ചി : കടൽക്ഷോഭത്തിൻറെയും, കൊറോണ വ്യാപനത്തിൻറെയും ദുരിതത്തിൽ കഴിയുന്ന ചെല്ലാനം നിവാസികൾക്ക് ഒാച്ചന്തുരുത്ത് കുരിശിങ്കൽ ഇടവക ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുരിശിങ്കൽ പള്ളിയങ്കണത്തിൽ നടന്ന യോഗത്തിൽ വികാരി ഫാ.