പകരം വയ്ക്കാൻ ഇല്ലാത്ത വ്യക്തിത്വമാണ് ഷെവലിയാർ ഏബ്രഹാം അറക്കലിന്റെത്   – ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ.

 പകരം വയ്ക്കാൻ ഇല്ലാത്ത വ്യക്തിത്വമാണ് ഷെവലിയാർ ഏബ്രഹാം  അറക്കലിന്റെത്   – ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ.

പകരം വയ്ക്കാൻ ഇല്ലാത്ത വ്യക്തിത്വമാണ് ഷെവലിയാർ

ഏബ്രഹാം  അറക്കലിന്റെത്   – ആർച്ച്ബിഷപ്പ് ജോസഫ്

കളത്തിപ്പറമ്പിൽ.

കൊച്ചി : കേരള കത്തോലിക്കാ സഭയിലെ അല്മായ പ്രവർത്തകർക്കിടയിലെ ആചാര്യനായിരുന്നു ഷെവലിയാർ പ്രൊഫ ഏബ്രഹാം അറയ്ക്കൽ എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. ചരിത്രകാരനും എഴുത്തുകാരനും അധ്യാപകനുമായിരുന്ന അദ്ദേഹം ലത്തീൻ കത്തോലിക്കാ സഭയ്ക്ക് പ്രത്യേകിച്ചും, കേരള സമൂഹത്തിന് പൊതുവിലും നൽകിയിട്ടുള്ള സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ഏറ്റെടുത്തിരുന്ന ഉത്തരവാദിത്വങ്ങൾ പക്വമായും വിദ്യാസമ്പന്നമായും നിറവേറ്റിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നും ആർച്ച്ബിഷപ്പ് അനുശോചനം നേർന്നുകൊണ്ട് പറഞ്ഞു. അധ്യാപന മേഖലയിലും സംഘടനാ പ്രവർത്തനരംഗത്തും പത്രപ്രവർത്തനരംഗത്തും കനത്ത നഷ്ടമാണ് അദ്ദേഹത്തിൻറെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത് എന്നും ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ തുടർന്ന് പറഞ്ഞു.

admin

Leave a Reply

Your email address will not be published. Required fields are marked *