പിഴത്തുക കുറച്ചേക്കും, എന്നാലും മദ്യപകർക്ക് രക്ഷയില്ല

തിരുവനന്തപുരം:മോട്ടോർവാഹനനിയമ ഭേദഗതിയിൽ  കേന്ദ്രസർക്കാരിൽ നിന്നും വ്യക്തത വരുന്നതുവരെ ഉയർന്ന പിഴത്തുക ഈടാക്കില്ലെന്ന്  ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു .ഹെൽമറ്റ്, സീറ്റ്ബെൽറ്റ്, പെർമിറ്റ് ലംഘനം എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾക്ക് പിഴത്തുക പകുതിയായി കുറച്ചാലും മദ്യപിച്ചുള്ള ഡ്രൈവിംഗ് പിഴ കുറയ്ക്കില്ല. പിഴത്തുക സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്നും  വ്യക്തമായ ഉത്തരവ് വരുന്നതുവരെ ബോധവൽക്കരണം തുടരുമെന്നും മന്ത്രി പറഞ്ഞു അതിനിടെ ഗതാഗത ലംഘനത്തിന്  പിഴത്തുക 
സംസ്ഥാനങ്ങൾക്ക്  തീരുമാനിക്കാമെന്ന് എന്ന് കേന്ദ്ര ഗതാഗത മന്ത്രി  നിതിൻ ഗഡ്കരി വ്യക്തമാക്കി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<