ഫാ.ചെറിയാൻനേരേവീട്ടിൽഅന്തരിച്ചു-സംസ്കാരംഇന്ന്(28-5-21)വൈകുന്നേരം4മണിക്ക്

ഫാ.ചെറിയാൻനേരേവീട്ടിൽഅന്തരിച്ചു-സംസ്കാരംഇന്ന്(28-5-21)വൈകുന്നേരം4മണിക്ക്

ഫാ.ചെറിയാൻ നേരേവീട്ടിൽഅന്തരിച്ചു-സംസ്കാരം ഇന്ന് (28-5-21)വൈകുന്നേരം4മണിക്ക്

കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്നസത്യദീപം മുൻ ചീഫ് എഡിറ്റർ, ഫാ. ചെറിയാന്‍ നേരേവീട്ടിൽ ( 49 ) അന്തരിച്ചു.തലയ്ക്കു ഗുരുതര പരിക്കേറ്റു കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അച്ചന് ബുധനാഴ്ച( 26.05.21 ) ഹൃദയാഘാതമുണ്ടായതോടെയാണ് ആരോഗ്യനില മോശമായത്. വ്യാഴാഴ്ച ( 27.05.21) ഉച്ചയ്ക്ക് രണ്ടിനായിരുന്നു അന്ത്യം.
.
എറണാകുളം – അങ്കമാലി അതിരൂപതയിലെ മരട് സെന്റ്. ജാന്നാ പള്ളി വികാരിയായിരുന്നു. മരട് പി.എസ് .മിഷന്‍ ആശുപത്രിയ്ക്കു സമീപം കഴിഞ്ഞ 13നു വൈകുന്നേരം നടക്കുന്നതിനിടെ ആശുപത്രിയിലെ ജീവനക്കാരന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചാണു അച്ചനു തലയ്ക്കു ഗുരുതര പരിക്കേറ്റത്. അന്നു തന്നെ ലേക് ഷോര്‍ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. തുടർന്ന് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായപ്പോൾ
വെന്റിലേറ്ററിൽ നിന്നു മാറ്റിയിരുന്നു.

നേരത്തെ വൃക്കദാനം നടത്തിയിട്ടുള്ള വൈദികനാണ് ഫാ. നേരേവീട്ടില്‍.

1971 ജൂൺ എട്ടിനു ഇടപ്പള്ളി തോപ്പിൽ ഇടവകയിലാണു ജനനം. 1997 ജനുവരി ഒന്നിന് ബിഷപ് മാർ ജേക്കബ് മനത്തോടത്തിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു.
ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന്റെ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്.
അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ വ്യാഴാഴ്ച ആശുപത്രിയിലെത്തി അച്ചനെ സന്ദർശിച്ചു പ്രാർഥിച്ചിരുന്നു.

ചെറിയാൻ നേരേവീട്ടിൽ അച്ചന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് (28-5-21) ഉച്ചക്ക് 12 മണിക്ക് മരട് വി.ജാന്നാ പള്ളിയിലെത്തിച്ച് പൊതു ദർശനത്തിന് സൗകര്യമൊരുക്കുന്നു. 1.30 മുതൽ 2. 30 pm വരെ ഇടപ്പള്ളി തോപ്പിലെ വീട്ടിലെത്തിച്ച് പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തുന്നു. 3 മുതൽ 4 വരെ മൃതദേഹം തോപ്പിൽ മേരിക്യൂൻ ദേവാലയത്തിൽ എത്തിച്ച് അന്തിമോപചാരമർപ്പിക്കാൻ അവസരമൊരുക്കുന്നു. 4 മണിക്ക് പള്ളിയിലെ മൃതസംസ്കാരശുശ്രൂഷകൾ ആരംഭിയ്ക്കും.


Related Articles

നിർധനർക്ക് സഹായവുമായി സെന്റ് ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ

നിർധനർക്ക് സഹായവുമായി സെന്റ്. ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ   കൊച്ചി : കോവിഡ്  ലോക് ഡൗണിൽ നിർധനർക്ക് സഹായമായി  ” കാഷ്യർ ഇല്ലാത്ത കട” യുമായി

സ്ത്രീധനപീഡനങ്ങൾ: വനിതാകമ്മീഷനെ മാത്രം സമീപിക്കുന്നത് കൊണ്ട് എന്ത് കാര്യം ?

സ്ത്രീധനപീഡനങ്ങൾ: വനിതാകമ്മീഷനെ മാത്രം സമീപിക്കുന്നത് കൊണ്ട് എന്ത് കാര്യം ?   നേരിട്ട് കേസ് എടുക്കാവുന്ന തരത്തിലുള്ള ക്രിമിനൽ കുറ്റങ്ങൾ നടന്നുവെന്ന് അറിവ് കിട്ടിയാൽ പോലീസ് സ്വമേധയാ

അപകടകരമായി വാഹനമോടിച്ചാലും ഉടനെ കേസ് രജിസ്റ്റർ  ചെയ്യാനാവുമോ?

അപകടകരമായി വാഹനമോടിച്ചാലും ഉടനെ കേസ് രജിസ്റ്റർ   ചെയ്യാനാവുമോ?   കൊച്ചി : ക്രിമിനൽ നടപടിക്രമത്തിൽ കുറ്റങ്ങളെ രണ്ടായി തരംതിരിച്ചിട്ടുണ്ട് – (Cognizable) പൊലീസിന് നേരിട്ട് കേസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<