ബ്രഹ്മപുരം വിഷപ്പുക: വരാപ്പുഴ അതിരൂപത വൈദിക സംഗമം ശക്തമായി പ്രതിഷേധിച്ചു
ബ്രഹ്മപുരം വിഷപ്പുക: വരാപ്പുഴ
അതിരൂപത വൈദിക
സംഗമം ശക്തമായി
പ്രതിഷേധിച്ചു.
കൊച്ചി- കുടുംബ വിശദ്ധീകരണ വർഷത്തോടനുബന്ധിച്ച് എറണാകുളം ആശീർഭവനിൽ നടന്ന വൈദിക സംഗമം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ രൂക്ഷമായ അഗ്നിബാധയെ തുടർന്നുണ്ടായ പരിസ്ഥിതി പ്രശ്നത്തിൽ ഇപ്പോഴും അധികൃതർ മൗനം അവലംബിക്കുന്നതിൽ വൈദികരുടെ യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നുവന്നു. അധികാരികളുടെ അലംഭാവത്തെ യോഗം ശക്തമായി പ്രതിഷേധിച്ചു. മാലിന്യ വിഷപ്പുക മൂലം അവശത അനുഭവിക്കുന്നവർക്കും രക്തസാക്ഷികളായ വർക്കും ഉടനടി പരിഹാരമാർഗ്ഗങ്ങൾ ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ അധികാരികൾ തയ്യാറാകണം എന്നും യോഗം ആവശ്യപ്പെട്ടു.
കക്കുകളി നാടകം ക്രൈസ്തവ സമൂഹത്തിൻറെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതാണെന്നും ഇത്തരത്തിൽ വിശ്വാസ ജീവിതത്തെ ഹനിക്കുന്ന എല്ലാ പ്രവണതകളെയും മുളയിലെ നുള്ളി കളയാൻ പ്രബുദ്ധകേരളം തയ്യാറാകണമെന്നും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.
സ്വവർഗ്ഗവിവാഹം വേണ്ട എന്നുള്ള കേന്ദ്രസർക്കാർ നിലപാടിനെ യോഗം സ്വാഗതം ചെയ്തു.
വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ അധ്യക്ഷത വഹിച്ചു. മോൺ. മാത്യു ഇലഞ്ഞിമറ്റം, ചാൻസിലർ ഫാ. എബിജിൻ അറക്കൽ, ഫാ. ജോബ് വാഴക്കൂട്ടത്തിൽ, ഫാ. ജോൺസൺ ഡികുഞ്ഞ, ഫാ. വിൻസെന്റ് വാരിയത്ത്, ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ. വിൻസെൻറ് നടുവിലപറമ്പിൽ, ഫാ.ജിജു തീയാടി എന്നിവർ സംസാരിച്ചു.
Related
Related Articles
സഭാ സാമൂഹിക നവീകരണ പ്രവർത്തനങ്ങളിൽ സിനഡിലൂടെ പങ്കാളികളാകണം; ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ
സഭാ സാമൂഹിക നവീകരണ പ്രവർത്തനങ്ങളിൽ സിനഡിലൂടെ പങ്കാളികളാകണം: ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : സഭ, സാമൂഹിക നവീകരണ പ്രവർത്തനങ്ങളിൽ സിനഡിലൂടെ പങ്കാളികളാകാൻ ആർച്ച്
ഫാ.ജോർജ് വേട്ടാപ്പറമ്പിൽ ദൈവസന്നിധിയിലേക്ക് യാത്രയായി
കൊച്ചി: വരാപ്പുഴ അതിരൂപത വൈദികനായിരുന്ന ഫാ. ജോർജ് വേട്ടാപ്പറമ്പിൽ തൻറെ നീണ്ട വർഷത്തെ വൈദിക ജീവിത സേവനത്തിനുശേഷം ദൈവസന്നിധിയിലേക്ക് യാത്രയായി. ചേരാനല്ലൂരിൽ പൈലിയുടെയും മേരിയുടെയും മകനായി1937
കരുതൽ വിദ്യാഭ്യാസവുമായി കെ.സി.വൈ.എം മാനാട്ട്പറമ്പ്
കരുതൽ വിദ്യാഭ്യാസവുമായി കെ.സി.വൈ.എം മാനാട്ട്പറമ്പ് കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സമിതി നേതൃത്വം നൽകി വരുന്ന കരുതൽ വിദ്യാഭ്യാസ പദ്ധതി യൂണിറ്റ് തലത്തിൽ നടപ്പിലാക്കി