വൈദികരുടെ പേരിൽ സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ട് തുടങ്ങി പണം ആവശ്യപ്പെടുന്നു…
വൈദികരുടെ പേരിൽ സോഷ്യൽ മീഡിയകളിൽ വ്യാജ
അക്കൗണ്ട് തുടങ്ങി പണം ആവശ്യപ്പെടുന്നു…
കൊച്ചി : അതിരൂപതയിലെ വൈദികരുടെ യും മറ്റ് രൂപതകളിലെ വൈദികരുടെയും പേരിൽ സോഷ്യൽ മീഡിയകളായ ഇൻസ്റ്റാഗ്രാം,, ഫേസ്ബുക്ക് എന്നിവയിൽ വ്യാജ അക്കൗണ്ടുകൾ തുടങ്ങുന്നതായി കണ്ടുവരുന്നു. സ്വന്തമായി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിക്കാത്ത വൈദീകരുടെ പേരിൽ പോലും വ്യാജ അക്കൗണ്ട് തുടങ്ങുകയും പ്രൊഫൈലിൽ വൈദീകരുടെ ഫോട്ടോ സഹിതം വെച്ചിട്ടാണ് പണം ആവശ്യപ്പെടുന്നത്.
ചാറ്റിങ്ങിലൂടെ ആദ്യം കുടുംബ വിശേഷങ്ങളും മറ്റും ചോദിക്കുകയും പിന്നീട് പണം ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. വൈദികരുടെ പേരിൽ മറ്റുള്ളവരെ കബളിപ്പിക്കുന്ന ഇത്തരം പ്രവണതയ്ക്കെതിരെ അധികാരികൾ വേണ്ട നടപടി സ്വീകരിക്കണമെന്ന് വൈദികർ ആവശ്യപ്പെട്ടു.