വരാപ്പുഴ അതിരൂപത വൈദീകരുടെ തുടർ പരിശീലന യോഗം നടത്തി

 വരാപ്പുഴ അതിരൂപത വൈദീകരുടെ തുടർ പരിശീലന യോഗം നടത്തി

വരാപ്പുഴ അതിരൂപത

വൈദീകരുടെ തുടർ പരിശീലന

യോഗം നടത്തി.

 

കൊച്ചി : വരാപ്പുഴ അതിരൂപതാ കുടുംബ വിശുദ്ധീകരണ വർഷത്തോടനുബന്ധിച്ച് ആശിർ ഭവൻ പാസ്റ്ററൽ സെന്ററിൽ വച്ച് വരാപ്പുഴ അതിരൂപതയിലെ വൈദീകരുടെ തുടർ പരീശീലന യോഗം നടത്തി. അതിരൂപതയിലെ എല്ലാ വൈദീകരുടെയും സാന്നിധ്യത്തിലൂടെ എല്ലാ ഭവനങ്ങളും വിശുദ്ധീകരിക്കപ്പെടണമെന്ന് അതിരൂപതാധ്യക്ഷ്യൻ അഭിവന്ദ്യ മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് On Going Formation യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഓർമപ്പെടുത്തി. തുടർന്ന് ബിസിസി കോർഡിനേറ്റർ ഫാ. യേശുദാസ് പഴമ്പിള്ളി കുടുംബ വിശുദ്ധീകരണ വർഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും തുടർപരിപാടികളെക്കുറിച്ചും അറിയിച്ചു.
കുടുംബ വിശുദ്ധീകരണത്തിന്റെ ആരംഭം വൈദീകരുടെ വിശുദ്ധീകരണത്തിലൂടെയും അതുപോലെ തന്നെ നിലപാടുകൾ ഉള്ളിടത്തെ നിലവാരവും ഉണ്ടാവുകയുള്ളൂ എന്ന് വിഷയാവതരണം നടത്തി കൊണ്ട് ഫാ. വിൻസെന്റ് വാരിയത്ത് എല്ലാവരെയും ഉദ്ബോധിപ്പിച്ചു. 6 ശുശ്രൂഷ സമിതികളുടെ ഡയറക്ടർമാരും ശുശ്രൂഷ സമിതികളുടെ നേതൃത്വത്തിൽ അതിരൂപതയിൽ നടത്താൻ പോകുന്ന കർമ്മപരിപാടികളെ കുറിച്ച് വിശദീകരിക്കുകയുണ്ടായി. പൊതുചർച്ചയ്ക്ക് ശേഷം യോഗം സമാപിക്കുകയും ചെയ്തു.

admin

Leave a Reply

Your email address will not be published. Required fields are marked *