മതബോധന വിദ്യാർഥികൾക്ക് ബൈബിൾ സൗജന്യമായി നൽകി പുതുവൈപ്പ് മതബോധന വിഭാഗം
ബൈബിൾ അധിഷ്ഠിത
വിശ്വാസപരിശീലനം
ലക്ഷ്യംവെച്ച് എല്ലാ മത
ബോധനവിദ്യാർഥികൾക്കും
ബൈബിൾ സൗജന്യമായി
നൽകി പുതുവൈപ്പ് മതബോധന വിഭാഗം.
കൊച്ചി : ബൈബിൾ അധിഷ്ഠിത വിശ്വാസ പരിശീലനവും ജപമാലഭക്തിയും കുട്ടികളിൽ സമഗ്രമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ഇടവക മതബോധന യൂണിറ്റിലെയും സബ് സെൻ്ററായ സൗത്ത് പുതുവൈപ്പ് ക്രൈസ്റ്റ് നഗർ മതബോധന യൂണിറ്റിലെയും എല്ലാ മതബോധന വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യമായി ജപമാലയും ബൈബിളും നൽകി പുതുവൈപ്പ് മതബോധന വിഭാഗം. ഇടവക വികാരി റവ. ഫാ. പ്രസാദ് ജോസ് കാനപ്പിള്ളി, ക്രൈസ്റ്റ് നഗർ പ്രീസ്റ്റ് ഇൻ ചാർജ് റവ. ഫാ. പോൾ നിഥിൻ കുറ്റിശ്ശേരി, പ്രധാന അധ്യാപകൻ എബി ജോൺസൺ തട്ടാരുപറമ്പിൽ എന്നിവർ നേതൃത്വം നൽകുകയുണ്ടായി.
Related Articles
ക്രിസ്തുവിനെ നെഞ്ചിലേറ്റി ചങ്കുറപ്പോടെ തിരിച്ചു വരുന്നവരാണ് യഥാർത്ഥ വിശുദ്ധർ : ആവ് ലിൻ ജോർജ്
ക്രിസ്തുവിനെ നെഞ്ചിലേറ്റി ചങ്കുറപ്പോടെ തിരിച്ചു വരുന്നവരാണ് യഥാർത്ഥ വിശുദ്ധർ : ആവ്ലിൻ ജോർജ് കൊല്ലം : വരാപ്പുഴ അതിരൂപതയ്ക്ക് ഇത് അഭിമാന നിമിഷം. കെ.സി ബി.സിയുടെ കീഴിൽ
നിങ്ങളുടെ ഇന്ത്യന്‍ ഐഡന്റിറ്റി സ്വന്തമാക്കൂ – കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറോ
നിങ്ങളുടെ ഇന്ത്യന്‍ ഐഡന്റിറ്റി സ്വന്തമാക്കൂ – കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറോ. വത്തിക്കാന്‍ സിറ്റി : 2023 ഒക്ടോബര്‍ 30 തിങ്കളാഴ്ച, വത്തിക്കാന്‍ സിറ്റിയിലെ കൊളീജിയോ
വിശ്വാസ രൂപീകരണ ദൗത്യത്തിൽ മതാധ്യാപകരുടെ പങ്ക് അതുല്യം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
വിശ്വാസ രൂപീകരണ ദൗത്യത്തിൽ മതാധ്യാപകരുടെ പങ്ക് അതുല്യം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : കുട്ടികളുടെ വിശ്വാസ രൂപീകരണ ദൗത്യത്തിൽ മതാധ്യാപകർ വഹിക്കുന്ന പങ്ക് അതുല്യമാണെന്ന്