അൾത്താര ശുശ്രൂഷയ്ക്ക് ഒരുങ്ങി 19 അൾത്താര ബാലിക ബാലകന്മാർ

അൾത്താര ശുശ്രൂഷയ്ക്ക്
ഒരുങ്ങി 19 അൾത്താര
ബാലിക ബാലകന്മാർ.
കൊച്ചി : പുതുവൈപ്പ് സെൻ്റ്. സെബാസ്റ്റ്യൻ ദൈവാലയത്തിൽ അൾത്താര ശുശ്രൂഷയ്ക്ക് ഒരുങ്ങി 19 അൾത്താര ബാലിക ബാലകന്മാർ. ജൂൺ 19-ാം തിയതി ഞായറാഴ്ച രാവിലെ 6.30നുള്ള കുർബാന മധ്യേ ബഹു. വികാരി ഫാ. പ്രസാദ് ജോസ് കാനപ്പിള്ളി അച്ചനിൽ നിന്നും സ്ഥാനവസ്ത്രം മാതാപിതാക്കന്മാരുടെ സാന്നിധ്യത്തിൽ ഭയ ഭക്തി പൂർവ്വം കുട്ടികൾ ഏറ്റുവാങ്ങി അൾത്താര ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയുണ്ടായി. അനാവിം കോൺവൻ്റ് മദർ സുപ്പീരിയർ സിസ്റ്റർ മരിയ പുഷ്പ , സിസ്റ്റർ സ്വരൂപ , ഷൈല അട്ടിപ്പേറ്റി, പ്രധാന അധ്യാപകൻ എബി ജോൺസൺ എന്നിവർ കുട്ടികളെ ഒരുക്കുകയും ചടങ്ങിന് നേതൃത്വം നൽകുകയുമുണ്ടായി.