മരട് ഫ്ലാറ്റുകൾ പൊളിക്കൽ എസ്.ബി. സർവത്തെ മേൽനോട്ടം വഹിക്കും

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മരടിലെ ഫ്ലാറ്റുകൾ  പൊളിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾക്ക്  മേൽനോട്ടം വഹിക്കാൻ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള എസ്.ബി.സർവത്തെയെ സർക്കാർ നിയോഗിച്ചു.നിയന്ത്രിത സ്ഫോടനങ്ങളിലൂടെ കെട്ടിടങ്ങൾ പൊളിക്കുന്നതിൽ വിദഗ്ദനാണ് ഖനന എൻജിനീയർ കൂടിയായ സർവത്തെ.ഇത്തരത്തിൽ സ്ഫോടനം നടത്തി ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചതിന്റെ ഗിന്നസ് റെക്കോർഡിന് ഉടമയാണ് ഇദ്ദേഹം.നാലു ഫ്ളാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചു നിക്കേണ്ടത്.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<