മാര്‍. ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
കൊച്ചി : അജപാലകനായി ദീര്‍ഘകാലം സേവനം ചെയ്യുകയും ജാതിമതഭേദമെന്യേ ജനമസ്സുകളില്‍ സ്ഥാനം പിടിക്കുകയും ചെയ്ത ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ വിയോഗം രാജ്യത്തിനു തന്നെ തീരാനഷ്ടമാണെന്ന് വരാപ്പുഴ ആര്‍ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
കിഴക്കിന്‍റെ സഭയുടെ നവീകരണത്തെപ്പറ്റി വ്യക്തമായ നിലപാടുകളുണ്ടായിരുന്ന അദ്ദേഹം ദീര്‍ഘദരശിയായ ഒരു ഇടയനായിരുന്നു. എപ്പോഴും പ്രസന്നഭാവത്തോടെ ജനങ്ങളുടെ മുന്നില്‍ വന്നിരുന്ന ഈ വലിയ ആത്മീയ ആചാര്യന് നര്‍മ്മഭാവനകളിലൂടെ ക്രിസ്തുദര്‍ശനങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാനുള്ള കഴിവുണ്ടായിരുന്നു. അദ്ദേഹവുമായി ആത്മാര്‍ത്ഥമായി ഇടപെടുന്നവരില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വ്യകതിത്വമായിരുന്നു മെത്രാപ്പോലീത്തയെന്നും ആര്‍ച്ബിഷപ്പ് കളത്തിപ്പറമ്പില്‍ അനുസ്മരിച്ചു.
Related
Related Articles
ഇതും മതത്തിൻറെ പേരിലുളള വിവേചനം
കഴിഞ്ഞ 70 വർഷമായി തുടരുന്ന ഈ വിവേചനവും മതത്തിൻറെ പേരിൽ മാത്രമാണ്…
മണിപ്പൂരിൽ സമാധാനം പുലരണം – ഐക്യദാർഢ്യ സമ്മേളനങ്ങൾ ജൂൺ നാലിന്
മണിപ്പൂരിൽ സമാധാനം പുലരണം – ഐക്യദാർഢ്യ സമ്മേളനങ്ങൾ ജൂൺ നാലിന്. കൊച്ചി : മണിപ്പൂരിൽ ആഴ്ചകളായി തുടരുന്ന കലാപത്തിനും ക്രൈസ്തവ ദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങൾക്കും
വരാപ്പുഴ അതിരൂപത മതബോധന രംഗത്തിനു വേണ്ടി ജീവിതം വ്യയം ചെയ്ത വ്യക്തിത്വം ..ഹെൻറി സർ ..
വരാപ്പുഴ അതിരൂപത മതബോധന രംഗത്തിനു വേണ്ടി ജീവിതം വ്യയം ചെയ്ത വ്യക്തിത്വം ..ഹെൻറി സർ .. കൊച്ചി : വരാപ്പുഴ മതബോധന രംഗത്ത് ജ്വലിക്കുന്ന മുഖമാണ് ഹെൻറി