ഭൂമിയുടെ അന്ത്യം ആഘോഷിക്കുന്നത് ഒഴിവാക്കാം
ഭൂമിയുടെ അന്ത്യം ആഘോഷിക്കുന്നത് ഒഴിവാക്കാം
വത്തിക്കാൻ : ഭൂമിയുടെ പരിപാലനത്തിനു സജ്ജരാകുന്നതിന് ഏഴു വർഷക്കാലം ദൈർഘ്യമുള്ള കർമ്മപദ്ധതി മെയ് 24-നു വത്തിക്കാൻ പ്രഖ്യാപിക്കും…
1. യുവജനങ്ങളെ ലക്ഷ്യമാക്കി പാരിസ്ഥിതിക പരിപാടി :
ഇറ്റലിയിലെ വെനീസ്, വെറോണ നഗരങ്ങളിലുള്ള യേഷ്വേ സലീഷ്യൻ യൂണിവേഴ്സിറ്റികളാണ് (IUSVE) പൊതുഭവനത്തിന്‍റെ പരിപാലനം എന്ന പരിപാടി സംഘടിപ്പിച്ചത്. ഏപ്രിൽ 22, 23 തിയതികളിലായി വിദ്യാർത്ഥികളെ ഓൺലൈനിൽ അഭിസംബോധനചെയ്യവെയാണ് ഭാവിയെക്കരുതി നവമായ തീരുമാനങ്ങളും ജീവിതശൈലിയും ഉൾക്കൊള്ളണമെന്ന് വത്തിക്കാന്‍റെ പരിസ്ഥിതി ശാസ്ത്രജ്ഞൻ, ഡോ. ജോഷ്ട്രോം ഐസക് എസ്.ഡി.ബി. അഭിപ്രായപ്പെട്ടത്.
മെയ് 24-ന് വത്തിക്കാൻ ആഗോളതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായ് തുടക്കമിടുവാൻ പോകുന്ന ഏഴു വർഷക്കാലം നീണ്ടുനില്ക്കുന്ന ഭൂമിയുടെ പരിപാലനം സംബന്ധിച്ച കർമ്മപദ്ധതികളുടെ ഭാഗമായിട്ടാണ് “യേഷ്വേ” Iusve സലീഷ്യൻ യൂണിവേഴ്സിറ്റികൾക്കായി ഇറ്റലിയിൽ ഓൺലൈൻ പാരിസ്ഥിതിക സമ്മേളനം സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തിനുവേണ്ടി ഫാദർ ജോഷ്ട്രോം സംഘടിപ്പിച്ചത്. സലീഷ്യൻ സഭാംഗമായ ഫാദർ ജോഷ്ട്രോം ഐസക്കിനോടൊപ്പം യുഎന്നിന്‍റെ വികസന കാര്യാലയത്തിൽനിന്നുള്ള (UNDP) മിഷേൽ കാൻഡോട്ടിയും പാരിസ്ഥിതിക സംരക്ഷണത്തിനായി യുവജനങ്ങളെ പ്രചോദിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തു. ഏപ്രിൽ 23 യുഎൻ ആചരിച്ച “ലോക ഭൗമദിന”ത്തോട് അനുബന്ധിച്ചുകൂടിയായിരുന്നു യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ പാപ്പാ ഫ്രാൻസിസിന്‍റെ “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ…” എന്ന ചാക്രിക ലേഖനത്തെ അധികരിച്ചു പാരിസ്ഥിതിക സമ്മേളനം സംഘടിപ്പിച്ചത്.