റിസ്റ്റിയെ കൊലപ്പെടുത്തിയ കേസിൽ അജിക്ക് ജീവപര്യന്തം

കൊച്ചി : കൊച്ചി നഗരത്തെ നടുക്കിയ പത്തുവയസുകാരൻ റിസ്റ്റി  ജോണിന്റെ കൊലപാതകത്തിൽ പ്രതി അജി ദേവസ്യക്ക്  ജീവപര്യന്തം തടവുശിക്ഷ.ജില്ലാ അഡീഷണൽ സെഷൻസ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷക്ക് പുറമേ 25,000 രൂപ പിഴയും പ്രതി അടക്കണം. 2016 ഏപ്രിൽ 26 ന് പുലർച്ചെയാണ് പുല്ലേപ്പടി കമ്മട്ടിപ്പാടത്ത് താമസിക്കുന്ന പറപ്പിള്ളി ജോണിന്റെ മകൻ റിസ്റ്റിയെ അയൽവാസിയായ അജി കുത്തിയത്.ലഹരിക്ക് അടിമയായിരുന്നു പ്രതി.മദ്യവും മയക്കുമരുന്നും കിട്ടിയില്ലെങ്കിൽ അക്രമാസക്തനാകുമായിരുന്ന പ്രതിയെ പലതവണ ലഹരിവിമുക്ക കേന്ദ്രത്തിൽ എത്തിക്കുന്നതിന് റിസ്റ്റിയുടെ പിതാവ് മുൻകൈയെടുത്തിരുന്നു. വീട്ടിൽ എന്നും ബഹളം വെച്ചിരുന്ന അജി കുടുംബാംഗങ്ങളെ മർദിക്കുമ്പോൾ രക്ഷപ്പെടുത്തിയിരുന്നതും ജോണായിരുന്നു.
ഇതിന്റെയൊക്കെ പകവീട്ടലായിരുന്നു കൊലപാതകം. റിസ്റ്റിയുടെ ആദ്യകുർബാന സ്വീകരണത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ഈ ദാരുണ സംഭവം. എറണാകുളം സെന്റ്.ആൽബർട്സ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മരിച്ച റിസ്റ്റി.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<