സുവിശേഷം സ്നേഹ പ്രവർത്തികളിലൂടെ പകരുക : ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി : മാമോദിസ സ്വീകരിച്ച എല്ലാവരും മിഷനറിമാരാണെന്നും ഈ കാലഘട്ടത്തിനനുശ്രതമായി സുവിശേഷം സ്നേഹപ്രവർത്തികളിലൂടെ പകരുക നമ്മുടെ കടമയാണെന്നും വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ .
വരാപ്പുഴ അതിരൂപത പ്രൊക്ലമേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ മിഷനറിമാരുടെ സംഗമം ”മിസ്സിയോ 2019” എറണാകുളം ആശീർഭവനിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ചടങ്ങിൽ വിവിധ ശുശ്രുഷകൾ ചെയ്യുന്ന ഫാ . ഫ്രാൻസിസ് ഡിക്രൂസ് ,കെ .ജെ .പീറ്റർ ഓച്ചന്തുരുത്ത് ,ഗ്രേസി സൈമൺ നെട്ടൂർ എന്നിവരെ ആർച്ച്ബിഷപ് പൊന്നാട അണിയിച്ചു ആദരിച്ചു .
വികാർ ജനറൽ മോൺ . മാത്യു ഇലഞ്ഞിമറ്റം ,മോൺ . ജോസഫ് പടിയാരംപറമ്പിൽ , അതിരൂപത ഡയറക്ടർ ഫാ. .ഷൈൻ കാട്ടുപറമ്പിൽ ,സിസ്റ്റർ ബീന,ഗ്ലാൻസി വടശേരി ,അലക്സ് മുല്ലപ്പറമ്പിൽ ,തോമസ് ഇടയക്കുന്നം ,അനിൽ വിൽഫ്രഡ് ,പീറ്റർ തോമസ് ,ജോപ്പൻ മുള്ളൂർ എന്നിവർ പ്രസംഗിച്ചു .വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും ആയിരത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു.