വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവർഷത്തിനു തുടക്കമായി

കൊച്ചി: ഫ്രാൻസിസ് പാപ്പാ ആഗോള കത്തോലിക്കാ സഭയിൽ യൗസേപ്പിതാവർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവർഷത്തിൻറ ഉദ്ഘാടനം ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് നിർവഹിച്ചു.
തൃപ്പൂണിത്തുറ സെൻറ് ജോസഫ് ദേവാലയത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ഇതിനോടനുബന്ധിച്ച് കൊറോണക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി തൊഴിൽ കണ്ടെത്താനുള്ള ആപ്പും ഉദ്ഘാടനം ചെയ്തു. ഈ ആപ്ലിക്കേഷനിലൂടെ തൊഴിലന്വേഷകർക്കും തൊഴിൽദാതാക്കൾക്കും പരസ്പരം ബന്ധപ്പെടാനും സേവനം ലഭ്യമാക്കാനും കഴിയും.
വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ആണ് ഇതിൻറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്യപ്പെട്ടു.
വികാർ ജനറൽ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ , ഫാ. നെൽസൺ ജോബ് OCD, ജനറൽ കൺവീനർ ഫാ. ആന്റണി അറക്കൽ ,ഫാ. മാർട്ടിൻ അഴിക്കകത്ത്, ഫാ. ജോളി തപ്പലോടത്ത്, ഫാ. ആന്റണി കോച്ചേരി എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് ചടങ്ങുകൾ നടന്നത്.
Related
Related Articles
ക്രിസ്തുമസ് പ്രത്യാശയുടെ ആഘോഷമാണ്: ആർച്ച്ബിഷപ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ
കന്യക ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും .ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും (മത്തായി 1 , 22
മാർച്ച് 15 ഞായറാഴ്ച്ച പ്രാർത്ഥനാ – ഉപവാസ ദിനമായി ആചരിക്കണം : ആർച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിൽ
കൊച്ചി : കോവിഡ് 19 – കൊറോണ വൈറസിന്റെ വ്യാപനം മനുഷ്യകരങ്ങൾക്കു തടുക്കാനാവാത്ത വിധം പടരുന്ന പശ്ചാത്തലത്തിൽ വരാപ്പുഴ അതിരൂപതയിലെ മുഴുവൻ കുടുംബങ്ങളും 2020 മാർച്ച് 15
അശരണർക്കും നിർദ്ധനർക്കും രോഗികൾക്കും കരുതൽ കരങ്ങളായ് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത.
കൊച്ചി : കോവിഡിന്റെ ഭീകരാന്തരീക്ഷത്തിൽ, നിരാലംബരും നിർദ്ധനരുമായ സാധുക്കൾക്ക്, ജീവൻരക്ഷാ മരുന്നുകളും ആവശ്യ മരുന്നുകളും കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങൾ സൗജന്യമായി നൽകി. ചേരാനെല്ലൂർ പ്രവർത്തിക്കുന്ന Our