വരാപ്പുഴ അതിരൂപതയുടെ അഭിമാനമായി റവ. ഡോ. വിൻസെൻറ് വാരിയത്ത്
കൊച്ചി: കെ സി ബി സി മാധ്യമ കമ്മീഷൻ ഇദംപ്രഥമമായി ഏർപ്പെടുത്തിയ സോഷ്യൽ മീഡിയ ഐക്കൺ അവാർഡിന് റവ.ഡോ. വിൻസെന്റ് വാരിയത്ത് അവതരിപ്പിക്കുന്ന അനുദിന ആത്മീയ ചിന്തകൾ എന്ന പ്രോഗ്രാം അംഗീകാരം നേടി.സോഷ്യൽ മീഡിയയിലൂടെ നന്മ വിതയ്ക്കുകയും നല്ലതു പറയുകയും ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടെയാണ് കെ സി ബി സി അവാർഡ് ഏർപ്പെടുത്തിയത്.
വരാപ്പുഴ അതിരൂപതയിൽ നിന്നുള്ള റവ. ഡോ. വിൻസൻറ് വാരിയത്ത് അഞ്ചു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും (MA ) സൈക്കോളജിയിൽ പി എച്ച് ഡി യും ഉള്ള വൈദികനാണ്. കൊറോണയുടെ നാളുകളിൽ ആളുകൾക്ക് സമാശ്വാസം ഏകാൻ ആരംഭിച്ചതാണ് എല്ലാ ശനിയാഴ്ചയും അപ്‌ലോഡ് ചെയ്യുന്ന അനുദിന ആത്മീയ ചിന്തകൾ.മുപ്പത്തി അഞ്ചു എപ്പിസോഡുകൾ പൂർത്തിയാക്കിയപ്പോൾ ആണ് കെ സി ബി സി യുടെ അംഗീകാരം അച്ചനെ തേടിയെത്തുന്നത്.
ഫിലിപ്പീൻസിലെ മനിലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഫാ. വിൻസെന്റ് മൈനർ സെമിനാരിയുടെ റെക്ടർ ആയും സേവനം അനുഷ്‌ടിച്ചിട്ടുണ്ട്.ജനുവരി എട്ടാം തിയ്യതി കെ സി ബി സി പ്രസിഡന്റ് മാർ ജോർജ് ആലഞ്ചേരിയും മീഡിയ കമ്മീഷൻ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയും മുഖ്യാതിഥികളായി പി ഓ സി യിൽ വെച്ച് നടന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു.
Related
Related Articles
പ്രൊഫ .വാലൻറ്റൈൻ ഡിക്രൂസ് വിരമിച്ചു.
പ്രൊഫ .വാലൻറ്റൈൻ ഡിക്രൂസ് വിരമിച്ചു. കളമശ്ശേരി : 31 വർഷം നീണ്ട സുദീർഘമായ സേവനത്തിനുശേഷം പ്രൊഫസർ.വാലൻറ്റൈൻ ഡിക്രൂസ് സെന്റ് പോൾസ് കോളജിൽ നിന്ന് വിരമിച്ചു. കോളേജ്
അഭിമാനം തോന്നീടുന്നു……..
കൊച്ചി : കൊറോണയുമായി നമ്മൾ കേരള ജനത ഒറ്റക്കെട്ടായി പോരാടുന്ന വേളയിൽ സ്വയം സുരക്ഷാ ഉപാധിയായ മാസ്ക്കുകൾക്ക് അമിതവില ഇടാക്കലും കൃത്രിമക്ഷാമവും തീർത്ത് ചിലർ ഈ അവസരം
100 ഹെൽപ് ഡെസ്കുകളുമായി ജനങ്ങളോടൊപ്പം ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ
100 ഹെൽപ് ഡെസ്കുകളുമായി ജനങ്ങളോടൊപ്പം ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ കൊച്ചി : കോവിഡിലും കാലാവർഷക്കെടുതിയിലും ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ വരാപ്പുഴ അതിരൂപതയുടെ 8 ഫൊറാനകളിലായീ 100 ഹെൽപ് ഡെസ്കുകൾ