ഫാ. വിൻസൻറ് വാരിയത്ത് എഴുതിയ പള്ളീലച്ചൻ എന്ന പുസ്തകത്തിന്റെ പ്രകാശനം ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു.

 ഫാ. വിൻസൻറ് വാരിയത്ത് എഴുതിയ പള്ളീലച്ചൻ എന്ന പുസ്തകത്തിന്റെ പ്രകാശനം ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു.

കൊച്ചി: പൗരോഹിത്യത്തിൻ്റെ കൃപാപൂരിതമായ ചൈതന്യവും സുവിശേഷ ധ്യാനങ്ങളുടെ ആഴവും ജീവിച്ചുകാണിച്ച ശ്രേഷ്ഠ വൈദികരുടെ സംഭാവനകൾ വിവിധ മേഖലകളിലുള്ള കേരള സമൂഹത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന് ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പ്രസ്താവിച്ചു.

റവ. ഡോ. വിൻസെൻ്റ് വാരിയത്തിൻ്റെ “പള്ളീലച്ചൻ” എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു ആർച്ച്ബിഷപ്പ്. താൻ പ്രസംഗിക്കുന്നത് ജീവിക്കുക എന്ന് ഫ്രാൻസിസ് പാപ്പ പറയുന്നതുപോലെയാണ് വാരിയത്ത് അച്ചൻ്റെ രീതി.
വൈദികർക്കും, സന്യ സ്ത്ർക്കും വൈദികാർഥി കൾക്കും
ധ്യാനഗുരു എന്ന നിലയിൽ കേരളത്തിൽ ഉടനീളം വിഖ്യാതനാണ് വിൻസെൻ്റ് അച്ചൻ.

സെമിനാരി പ്രവേശനം വൈദികന്റെ മരണം വരെയുള്ള ജീവിതമാണ് പുസ്തകത്തിന്റെ പ്രമേയം. പെരുമ്പടവം ശ്രീധരന്റെ അവതാരികയുമുണ്ട്.
കെ സി ബി സി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ജേക്കമ്പ് പാലയ്ക്കപ്പിള്ളി ആദ്യപുസ്തകം ഏറ്റുവാങ്ങി.

വരാപ്പുഴ അതിരൂപത വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ.എബിജിൻ അറക്കൽ, ജെക്കോബി, ഡോ.ജോസ് തളിയത്ത്, ഷാജി ജോർജ് എന്നിവർ പ്രസംഗിച്ചു. പ്രണതാ ബുക്സാണ് പ്രസാധകർ.

admin

Leave a Reply

Your email address will not be published. Required fields are marked *