വല്ലാർപാടം മരിയൻ തീർത്ഥാടനം നാളെ  ( സെപ്റ്റംബർ 12 )

വല്ലാർപാടം മരിയൻ  തീർത്ഥാടനം

നാളെ  ( സെപ്റ്റംബർ 12 )

 

വല്ലാർപാടം. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ വല്ലാർപാടം മരിയൻ തീർത്ഥാടനം നാളെ – സെപ്റ്റംബർ 12 – ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് വല്ലാർപാടം ബസിലിക്കയിൽ ആരംഭിക്കും. കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തിൽ, ഓൺലൈനായി നടത്തുന്ന തീർത്ഥാടന തിരുക്കർമ്മങ്ങളിൽ വിശ്വസികൾ ആത്മനാ പങ്കു ചേരും.

വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന ജപമാലയെ തുടർന്ന് ആഘോഷമായ ദിവ്യബലിയ്ക്ക് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത മോസ്റ്റ് റവ.ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും. റവ.ഡോ.ജോസി കോച്ചാപ്പിള്ളി വചന സന്ദേശം നല്കും. ദിവ്യബലിയേ തുടർന്ന് അഭിവന്ദ്യ പിതാവ് വിശ്വാസികളെ പരിശുദ്ധ വല്ലാർപാടത്തമ്മയ്ക്ക് അടിമ സമർപ്പണം നടത്തും. അടിമസമർപ്പണത്തിന് ഒരുക്കമായി വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ 33 ദിവസം നീണ്ടു നില്ക്കുന്ന വിശ്വാസികളുടെ പ്രാർത്ഥനായജ്ഞവും നടന്നു വരുന്നു.

തിരുക്കർമ്മങ്ങൾ വല്ലാർപാടം ബസിലിക്കയുടെ യൂട്യൂബ് ചാനൽ, വരാപ്പുഴ അതിരൂപതയുടെ കേരളവാണി യൂട്യൂബ് ചാനൽ, DEN Network (Channel No. 609), Bhoomika network (channel No.16) Jio TV (Channel No.4) എന്നിവയിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

രോഗപീഡകളിൽ നിന്നും, പ്രകൃതിക്ഷോഭത്തിന്റെ കെടുതികളിൽ നിന്നും, മറ്റു ജീവിത പ്രതിസന്ധികളിൽ നിന്നുമെല്ലാം തന്നിലാശ്രയിക്കുന്നവരെ കാത്തു പരിപാലിക്കുന്ന പരിശുദ്ധ വല്ലാർപാടത്തമ്മയുടെ സന്നിധിയിൽ വന്നണഞ്ഞ്, വിമോചനത്തിന്റെ ദൈവകൃപാകടാക്ഷം നേടിയവരുടെ അനുഭവസാക്ഷ്യങ്ങളും, ജാതിമത ചിന്തകൾക്കതീതമായ ദൈവാനുഗ്രഹങ്ങളുടെ ദൃഷ്ടാന്തങ്ങളും നിറഞ്ഞതാണ് വല്ലാർപാടം പള്ളിയുടെ പുണ്യചരിത്രം. ആഴിയുടെ അഗാധതയിൽ നിന്നും ഹൈന്ദവരായ പള്ളി വീട്ടിൽ മീനാക്ഷിയമ്മയേയും കുഞ്ഞിനേയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പരിശുദ്ധ അമ്മയുടെ അത്ഭുത മാധ്യസ്ഥം പ്രകടമാക്കുന്ന ചരിത്രം,അവയിൽ ഏറ്റം പ്രധാനപ്പെട്ടതാണ്.

പരിശുദ്ധ വല്ലാർപാടത്തമ്മയുടെ ഈ വർഷത്തെ തിരുനാളാഘോഷങ്ങൾക്ക് സെപ്റ്റംബർ 16ന് കൊടിയേറും 24 ന് സമാപിക്കും

ബസിലിക്ക റെക്ടർ ഫാ.ആന്റണി വാലുങ്കൽ, സഹവികാരിമാരായ ഫാ.ആൻറണി ജിബിൻ കൈമലേത്ത്, ഫാ.റോക്കി ജോസ്‌ലിൻ ചക്കാലക്കൽ, ഫാ.റിനോയ് കളപ്പുരക്കൽ എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം നല്കുന്നത്


Related Articles

കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിന്റെ പത്താം ചരമ വാർഷികം

കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിന്റെ പത്താം ചരമ വാർഷികം ( 07-08-2021)   കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മൂന്നാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ അഭിവന്ദ്യകൊർണേലിയൂസ് പിതാവ് നിത്യതയിലേക്ക് കടന്നുപോയതിന്റെ പത്താം

കൃഷിവകുപ്പിൻ്റെ സംസ്ഥാന അവാർഡ് കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൂനമ്മാവ് St. ജോസഫ് ബോയ്സ് ഹോസ്റ്റലിന്.

കൃഷിവകുപ്പിൻ്റെ സംസ്ഥാന അവാർഡ് കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൂനമ്മാവ് St. ജോസഫ് ബോയ്സ് ഹോസ്റ്റലിന്.   കൊച്ചി : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ പച്ചക്കറി കൃഷി

വരാപ്പുഴ അതിരൂപതയിൽ കുടുംബ വിശുദ്ധീകരണ വർഷത്തിന് തുടക്കമായി

വരാപ്പുഴ അതിരൂപതയിൽ കുടുംബവിശുദ്ധീകരണ വർഷത്തിന് തുടക്കമായി   കൊച്ചി : വരാപ്പുഴ അതിരൂപതയിൽ കുടുംബ വിശുദ്ധീകരണ വർഷം 2023 അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ തിരിതെളിച്ചും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<