വിദ്യാനികേതൻ കോളേജിന് കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ്

വിദ്യാനികേതൻ കോളേജിന്

കൺസ്യൂമർ

പ്രൊട്ടക്ഷൻ അവാർഡ്.

 

കൊച്ചി :കച്ചേരിപ്പടി ആശിർഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉപഭോക്തൃ നിയമ ബോധവൽക്കരണ കൺവെൻഷനിൽ മന്ത്രി എ.കെ ശശീന്ദ്രനിൽ നിന്ന് കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ബിനിൽ സെബാസ്റ്റിൻ പ്രിൻസിപ്പാൾ പ്രൊഫ. എൽ. ജി ആൻറണി എന്നിവർ കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച വിദ്യാഭ്യാസസ്ഥാപനത്തിന് ആർ ടി ഐ കൗൺസിലും കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി ഏർപ്പെടുത്തിയ അവാർഡാണ് വരാപ്പുഴ അതിരൂപത സ്ഥാപനമായ വിദ്യാനികേതൻ കോളേജിന് ലഭിച്ചത്.

സമൂഹത്തിന് ചെയ്ത വിവിധ സംഭാവനകളെ വിലയിരുത്തിയാണ് അവാർഡ് നൽകിയത് എംഎൽഎമാരായ ടി.ജെ.വിനോദ്, കെ ബാബു കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡണ്ട് പ്രിൻസ് തെക്കൻ, സാബു ജോർജ്, ജോസഫ് വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു..


Related Articles

കരുതൽ കരങ്ങൾക്കായ് കെ.സി.വൈ.എം മുട്ടിനകം

കരുതൽ കരങ്ങൾക്കായ് കെ.സി.വൈ.എം മുട്ടിനകം   കൊച്ചി :  മുട്ടിനകം കെ.സി.വൈ.എം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇടവക ജനങ്ങളിൽ നിന്ന് പഴയ സാധനങ്ങൾ വിറ്റ് കിട്ടിയ തുക ഇടവക

അഷ്ടസൗഭാഗ്യങ്ങൾ – ക്രൈസ്തവന്‍റെ തിരിച്ചറിയൽ രേഖ : ഫ്രാൻസിസ് പാപ്പാ

കഴിച്ച് സെപ്റ്റംബർ നാല് മുതൽ പത്ത് വരെ നീണ്ട തൻറെ ആഫ്രിക്കൻ അപ്പസ്തോലിക യാത്രയിൽ മൗറീഷ്യസിൽ വിശുദ്ധ ബലി മദ്ധ്യേ നൽകിയ സന്ദേശത്തിലാണ് പാപ്പാ ഫ്രാൻസിസ് ഇപ്രകാരം പറഞ്ഞത്. വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള വചനങ്ങളെ ആധാരമാക്കിയാണ് അദ്ദേഹം സന്ദേശം നൽകിയത്. അഷ്ടസൗഭാഗ്യങ്ങൾ ഒരു ക്രിസ്ത്യാനിയുടെ തിരിച്ചറിയൽ രേഖ പോലെയാണ്. അതിനാൽ എങ്ങനെ ഒരു നല്ല ക്രൈസ്തവനാകണമെന്ന് ആരെങ്കിലും ചോദിച്ചാൽ അതിനു ഉത്തരം വ്യക്തമായി നൽകുവാൻ കഴിയും. നമ്മുടെ വ്യക്തിപരമായ ജീവിത വഴികളിൽ ക്രിസ്തു പഠിപ്പിച്ച ഈ അഷ്ടസൗഭാഗ്യത്തെ അനുസരിച്ചു ജീവിക്കാൻ കഴിയണം. മൗറീഷ്യസിലെ പോർട്ട് ലൂയിസ് എന്ന സ്ഥലത്തെ വിഖ്യാതമായ സമാധാന രാജഞിയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്‌മാരകത്തിൽ വച്ച് ഏകദേശം ഒരു ലക്ഷത്തോളം ആളുകളോട് ചേർന്നു സമൂഹബലിക്കു പാപ്പാ ഫ്രാൻസിസ് മുഖ്യകാർമികത്വം വഹിച്ചു .ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ രാജ്യത്തിന് ലഭിച്ച സംരക്ഷണത്തിന്

നാവികരുടെ മോചനം- ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കത്തയച്ചു.

നാവികരുടെ മോചനം- ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കത്തയച്ചു.   കൊച്ചി: ഗിനിയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള 26 നാവികരുടെ മോചനത്തിനായി വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<