ഫാ. ജോർജ്ജ് അറക്കലിന് KRLCC വൈജ്ഞാനിക അവാർഡ്
ഫാ. ജോർജ്ജ്
അറക്കലിന് KRLCC
വൈജ്ഞാനിക
അവാർഡ്.
കൊച്ചി : മലയാളത്തിലെ വൈജ്ഞാനിക സാഹിത്യ- നിരൂപണ രംഗത്ത് അനവധിയായ സംഭാവനകൾ നൽകിയ വരാപ്പുഴ അതിരൂപത വൈദികൻ ഫാ. ജോർജ്ജ് അറക്കലിന് കേരളാ റീജിയനൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ അവാർഡ്.
മലയാളത്തിലെ ആദ്യ പത്രമായ സത്യനാദകാഹളത്തിന്റെ പിൻരൂപമായ കേരള ടൈംസിലും, വരാപ്പുഴ അതിരൂപത മുഖപത്രമായി രുന്ന ജീവജ്യോതിയുടെ മുഖ്യപത്രാധിപരായും പ്രവർത്തിച്ചുകൊണ്ടാണ് ജോർജ്ജച്ചൻ തന്റെ പത്രപ്രവർത്തന – സാഹിത്യ ജീവിതം ആരംഭിക്കുന്നത്.
അക്കാലഘട്ടത്തിലെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലും സഭാ വൃത്തങ്ങളിലും ജോർജച്ചന്റെ ലേഖനങ്ങളും ചിന്തകളും വലിയ സ്വാധീനം ഉണ്ടാക്കി.
വലിയൊരു സഭാചരിത്രകാരൻകൂടിയാണ് ജോർജ് അറക്കലച്ചൻ.
രഷ്ട്രിയ സാമൂഹിക രംഗങ്ങളിലെ ഈടുറ്റ ലേഖനങ്ങൾക്ക് പുറമേ, സഭാചരിത്രം, സഭാവിജ്ഞാനീയം, ദൈവശാസ്ത്രം, മരിയോളജി, ജീവചരിത്രം, സഞ്ചാര സാഹിത്യം തുടങ്ങിയ മേഖലകളിൽ ഏതാണ്ട് ഇരുപതോളം ഈടുറ്റ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ജോർജ്ജ് അറക്കലച്ചൻ. ഇപ്പോൾ കാക്കനാടുള്ള ആവിലാഭവനിൽ വിശ്രമജീവിതം നയിക്കുന്ന ജോർജച്ചൻ ദൈവശാസ്ത്ര വൈജ്ഞാനിക മേഖലകളിലുള്ള തന്റെ സംഭാവനകൾ തുടർന്നു കൊണ്ടേയിരിക്കുന്നു.
പ്രിയപ്പെട്ട ജോർജ്ജ് അറക്കലച്ചന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും.