സഭാവാര്‍ത്തകള്‍ – 02.06.24

സഭാവാര്‍ത്തകള്‍ – 02.06.24

വത്തിക്കാന്‍ വാര്‍ത്തകള്‍

വാഴ്ത്തപ്പെട്ട കാര്‍ലോ അക്വിറ്റസ് വിശുദ്ധ പദവിയിലേക്ക്

2020 ല്‍ അസ്സിസിയില്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ഇറ്റാലിയന്‍ കൗമാരക്കാരനായ വാഴ്ത്തപ്പെട്ട കാര്‍ലോ അക്വിറ്റസിന്റെ മദ്ധ്യസ്ഥതയ്ക്ക് കാരണമായ അത്ഭുതത്തിന്  ഫ്രാന്‍സീസ് പാപ്പാ അംഗീകാരം നല്‍കി. ദിവ്യകാരുണ്യത്തോട് അഗാധമായ ഭക്തി ഉണ്ടായിരുന്ന കാര്‍ലോ അക്വിറ്റസ് 2006 ഒക്ടോബര്‍ 12 നാണ് രക്താര്‍ബുദം ബാധിച്ച് മരിച്ചത്. 2018 ല്‍ ധന്യനായും 2020 ഒക്ടോബര്‍ 10 ന് വാഴ്ത്തപ്പെട്ടവനായും പാപ്പാ  പ്രഖ്യാപിച്ചു. 2006 മരിച്ചതിനാല്‍ തന്നെ കത്തോലിക്കാസഭയിലെ ആധുനിക കാലഘട്ടത്തിലെ ആദ്യ വിശുദ്ധനായി കാര്‍ലോ അക്വിറ്റസ് മാറും. യുവജനങ്ങളുടെയും കമ്പ്യൂട്ടര്‍ പ്രോഗ്രാമേഴ്‌സിന്റെയും മാധ്യസ്ഥനാണ് വാഴ്ത്തപ്പെട്ട കാര്‍ലോ അക്വിറ്റസ്.

അതിരൂപത വാര്‍ത്തകള്‍

ഡിഡാക്കെ 2024 – വരാപ്പുഴ അതിരൂപത മതാധ്യാപകസംഗമം

കൊച്ചി: വരാപ്പുഴ അതിരൂപത മതാധ്യാപക സംഗമം ഡിഡാക്കെ 2024 വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. മതബോധന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ മതാധ്യാപകര്‍ക്ക് അഭിവന്ദ്യപിതാവ് ഉപഹാരം നല്‍കി ആദരിച്ചു .അതിരൂപത മതബോധന ഡയറക്ടറി ഗുരുനാഥന്‍ ആര്‍ച്ച്ബിഷപ് പ്രകാശനം ചെയ്തു . വിവിധമത്സരങ്ങളില്‍ അതിരൂപതതലത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും തദവസരത്തില്‍ വിതരണം ചെയ്തു. അതിരൂപത ഡയറക്ടര്‍ ഫാ. വിന്‍സെന്റ് നടുവിലപറമ്പില്‍ അധ്യക്ഷത വഹിച്ചു . ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മതാധ്യാപകര്‍ക്കായി അനുഗ്രഹ പ്രഭാഷണം നടത്തി.വരാപ്പുഴ അതിരൂപത നിയുക്ത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ വിവിധ തലങ്ങളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു . തുടര്‍ന്ന് അതിരൂപത ഡയറക്ടര്‍ ഫാ. വിന്‍സെന്റ് നടുവിലപറമ്പിലിന്റെ നേതൃത്വത്തില്‍ അടുത്ത അധ്യയനവര്‍ഷത്തെ കര്‍മപദ്ധതികളെക്കുറിച്ചുള്ള വിശദീകരണവും ചര്‍ച്ചകളുംനടത്തി.

പള്ളി മേടയില്‍ നിന്ന് അരമനയിലേക്ക്.

നിയുക്ത സഹായ മെത്രാന്‍ അഭിവന്ദ്യ മോണ്‍. ആന്റണി വാലുങ്കലിന് അതിമെത്രാസന മന്ദിരത്തില്‍ സ്വീകരണം നല്‍കി. വല്ലാര്‍പാടത്തു നിന്നും എത്തിച്ചേര്‍ന്ന നൂറുകണക്കിന് ഭക്തജനങ്ങളുടെ അകമ്പടിയോടെ കടന്നുവന്ന നിയുക്ത മെത്രാനെ അഭിവന്ദ്യ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തി പറമ്പില്‍ അരമനയില്‍ സ്വീകരിച്ചു. വികാരി ജനറല്‍ മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇ ലഞ്ഞിമിറ്റം , ചാന്‍സിലര്‍ ഫാ. എബിജിന്‍ അറക്കല്‍ , പ്രോക്യൂറേറ്റര്‍ ഫാ. സോജന്‍ മാളിയേക്കല്‍, ജുഡീഷ്യല്‍ വികാര്‍ ഫാ. ലിക്‌സണ്‍, വല്ലാര്‍പാഠം വികാരി ഫാ. ജെറോം ചമ്മണി കോടത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് നടത്തപ്പെട്ട ലഘു സമ്മേളനത്തില്‍ വച്ച് മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ വരാപ്പുഴ നിയുക്ത സഹായമെത്രനെ സ്‌നേഹപൂര്‍വ്വംസ്വാഗതംചെയ്തു.

 

വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന് അഭിമാനകരമായ നേട്ടം

കെ ആര്‍ എല്‍ സി ബി സി മതബോധന കമ്മീഷന്‍ നടത്തിയ സംസ്ഥാനതല മതബോധന പരീക്ഷയില്‍ 15  റാങ്കുകളില്‍ 4 റാങ്കുകള്‍  വരാപ്പുഴ അതിരൂപത കരസ്ഥമാക്കി.

റാങ്ക് ജേതാക്കള്‍

STD XII – ഒന്നാം റാങ്ക് :
അന്ന മരിയ അബ്രാഹം
( തിരുഹൃദയ ദേവാലയം ,
ഇടപ്പള്ളി നോര്‍ത്ത്)

STD XII – മൂന്നാം റാങ്ക്
അനീറ്റ റോസ്
(സെന്റ് ജെയിംസ് ചര്‍ച്ച്, ചേരാനെല്ലൂര്‍)

STD XI – ഒന്നാം റാങ്ക്
ജോവാന ലൂസി
(സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്സ് ചര്‍ച്ച് പോണേല്‍)

STD VIII – രണ്ടാം റാങ്ക്
അന്ന മരിയ ഫ്രാന്‍സീസ്
(സെന്റ് ഫിലോമിനാസ് ചര്‍ച്ച്,കൂനമ്മാവ്)

റാങ്ക് ജേതാക്കള്‍ക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.. ജോസഫ് കളത്തിപറമ്പില്‍ അഭിനന്ദനങ്ങള്‍നേര്‍ന്നു


Related Articles

ദൈവദാസൻ ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം

ദൈവദാസൻ ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം   കൊച്ചി : വരാപ്പുഴ അതിരൂപതയിലെ മതബോധന വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ ദൈവദാസൻ ആർച്ച് ബിഷപ്പ്

300 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിനായി ഒരുക്കി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ മതബോധന വിഭാഗം.

300 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിനായി ഒരുക്കി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ മതബോധന വിഭാഗം. കൊച്ചി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ ദൈവാലയത്തിൽ മതബോധന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 300 വിശുദ്ധരുടെ

ക്യാൻസറിനെ പൊരുതി തോൽപ്പിച്ച അംബ്രോസച്ചൻ…..

ക്യാൻസറിനെ പൊരുതി തോൽപ്പിച്ച അംബ്രോസച്ചൻ…..   കൊച്ചി : വരാപ്പുഴ അതിരൂപതയിലെ ഏറ്റവും മുതിർന്ന വൈദികൻ മോൺസിഞ്ഞോർ അംബ്രോസ് അറക്കൽ ജീവിതയാത്ര പൂർത്തിയാക്കി. കേരള കത്തോലിക്കാസഭയിലെ ഏറ്റവും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<